22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‌‌‌
Kerala

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‌‌‌

സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ ആ​റ് വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര കാ​ല​വ​സ്ഥാ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​സാ​ഹ​ച​ര്യം മു​ന്‍​നി​ര്‍​ത്തി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു.

-ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ദ്യ ല​ക്ഷ​ണം ക​ണ്ടാ​ല്‍ ഉ​ട​ന്‍ ത​ന്നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് മാ​റു​ക.

– ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ടു​ക, വാ​തി​ലി​നും ജ​ന​ലി​നും അ​ടു​ത്ത് നി​ല്‍​ക്ക​രു​ത്. കെ​ട്ടി​ട​ത്തി​ന​ക​ത്ത് ത​ന്നെ ഇ​രി​ക്കു​ക​യും ഭി​ത്തി​യി​ലോ ത​റ​യി​ലോ സ്പ​ര്‍​ശി​ക്കു​ക​യും ചെ​യ്യ​രു​ത്.

-ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്കു​ക. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സാ​മീ​പ്യ​വും ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​ലി​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

– അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​ണെ​ങ്കി​ല്‍, കു​ട്ടി​ക​ള്‍ തു​റ​സാ​യ സ്ഥ​ല​ത്തും ടെ​റ​സ്സി​ലും ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

– ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ല്‍ നി​ല്‍​ക്ക​രു​ത്. വാ​ഹ​ന​ങ്ങ​ള്‍ മ​ര​ച്ചു​വ​ട്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ക​യു​മ​രു​ത്.

– ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ന​ക​ത്ത് ത​ന്നെ തു​ട​രു​ക. കൈ​കാ​ലു​ക​ള്‍ പു​റ​ത്തി​ടാ​തി​രി​ക്കു​ക. വാ​ഹ​ന​ത്തി​ന​ക​ത്ത് നി​ങ്ങ​ള്‍ സു​ര​ക്ഷി​ത​രാ​യി​രി​ക്കും. സൈ​ക്കി​ള്‍, ബൈ​ക്ക്, ട്രാ​ക്ട​ര്‍ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര ഇ​ടി​മി​ന്ന​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക​യും ഇ​ടി​മി​ന്ന​ല്‍ അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ സു​ര​ക്ഷി​ത​മാ​യ ഒ​രു കെ​ട്ടി​ട​ത്തി​ല്‍ അ​ഭ​യം തേ​ടു​ക​യും വേ​ണം.

– മ​ഴ​ക്കാ​റ് കാ​ണു​മ്പോ​ള്‍ തു​ണി​ക​ള്‍ എ​ടു​ക്കാ​ന്‍ ടെ​റ​സ്സി​ലേ​ക്കോ, മു​റ്റ​ത്തേ​ക്കോ ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് പോ​ക​രു​ത്. കാ​റ്റി​ല്‍ വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ള്‍ കെ​ട്ടി​വ​യ്ക്കു​ക. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് കു​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ടാ​പ്പു​ക​ളി​ല്‍ നി​ന്ന് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.

– ഇ​ടി​മി​ന്ന​ല്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ ജ​ലാ​ശ​യ​ത്തി​ല്‍ മീ​ന്‍ പി​ടി​ക്കാ​നോ കു​ളി​ക്കാ​നോ ഇ​റ​ങ്ങ​രു​ത്. കാ​ര്‍​മേ​ഘ​ങ്ങ​ള്‍ ക​ണ്ട് തു​ട​ങ്ങു​മ്പോ​ള്‍ ത​ന്നെ മ​ല്‍​സ്യ​ബ​ന്ധ​നം, ബോ​ട്ടിം​ഗ് തു​ട​ങ്ങി​യ​വ നി​ര്‍​ത്തി​വ​ച്ച് അ​ടു​ത്തു​ള്ള ക​ര​യി​ലേ​ക്ക് എ​ത്താ​ന്‍ ശ്ര​മി​ക്ക​ണം. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ബോ​ട്ടി​ന്‍റെ ഡെ​ക്കി​ല്‍ നി​ല്‍​ക്ക​രു​ത്. ചൂ​ണ്ട​യി​ടു​ന്ന​തും വ​ല​യെ​റി​യു​ന്ന​തും ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് നി​ര്‍​ത്തി​വ​യ്ക്ക​ണം. പ​ട്ടം പ​റ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

– ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​റ​സ്സി​ലോ മ​റ്റ് ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ വൃ​ക്ഷ കൊ​മ്പി​ലോ ഇ​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്.

– വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് ഈ ​സ​മ​യ​ത്ത് കെ​ട്ട​രു​ത്. അ​വ​യെ അ​ഴി​ക്കു​വാ​നും സു​ര​ക്ഷി​ത​മാ​യി മാ​റ്റി കെ​ട്ടു​വാ​നും മ​ഴ മേ​ഘം കാ​ണു​ന്ന സ​മ​യ​ത്ത് പോ​ക​രു​ത്. ഇ​ത് നി​ങ്ങ​ള്‍​ക്ക് ഇ​ടി​മി​ന്ന​ലേ​ല്‍​ക്കാ​ന്‍ കാ​ര​ണ​മാ​യേ​ക്കാം.

– അ​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​ന്‍ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ല്‍ തു​റ​സ്സാ​യ സ്ഥ​ല​ത്താ​ണ​ങ്കി​ല്‍ പാ​ദ​ങ്ങ​ള്‍ ചേ​ര്‍​ത്തു​വ​ച്ച് ത​ല കാ​ല്‍ മു​ട്ടു​ക​ള്‍​ക്ക് ഇ​ട​യി​ല്‍ ഒ​തു​ക്കി പ​ന്തു​പോ​ലെ ഉ​രു​ണ്ട് ഇ​രി​ക്കു​ക.

– ഇ​ടി​മി​ന്ന​ലി​ല്‍​നി​ന്ന് സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ കെ​ട്ടി​ട​ങ്ങ​ള്‍​ക്കു മു​ക​ളി​ല്‍ മി​ന്ന​ല്‍ ര​ക്ഷാ ചാ​ല​കം സ്ഥാ​പി​ക്കാം. വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​യി സ​ര്‍​ജ്ജ് പ്രോ​ട്ട​ക്ട​ര്‍ ഘ​ടി​പ്പി​ക്കാം.

– മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്താ​ല്‍ പൊ​ള്ള​ല്‍ ഏ​ല്‍​ക്കു​ക​യോ കാ​ഴ്ച്ച​യോ കേ​ള്‍​വി​യോ ന​ഷ്ട​മാ​വു​ക​യോ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്ക​യോ വ​രെ ചെ​യ്യാം. മി​ന്ന​ലാ​ഘാ​തം ഏ​റ്റ ആ​ളി​ന്‍റെ ശ​രീ​ര​ത്തി​ല്‍ വൈ​ദ്യു​ത പ്ര​വാ​ഹ​മു​ണ്ടാ​കി​ല്ല. അ​തി​നാ​ല്‍ മി​ന്ന​ലേ​റ്റ ആ​ളി​ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കു​വാ​ന്‍ മ​ടി​ക്ക​രു​ത്. മി​ന്ന​ല്‍ ഏ​റ്റാ​ല്‍ ആ​ദ്യ മു​പ്പ​ത് സെ​ക്ക​ന്‍​ഡ് ജീ​വ​ന്‍ ര​ക്ഷി​ക്കാ​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​മ​യ​മാ​ണ്. ഒ​ട്ടും വൈ​കാ​തെ മി​ന്ന​ലേ​റ്റ ആ​ളി​ന് വൈ​ദ്യ സ​ഹാ​യം എ​ത്തി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

Related posts

കാസർകോട് അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലം അല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്

Aswathi Kottiyoor

*മരണം കവര്‍ന്നെടുത്തു; ഷഹാനയ്‌ക്കൊപ്പം ഇനി പ്രണവില്ല.*

Aswathi Kottiyoor

പൊ​തു​ഗ​താ​ഗ​തം മി​ത​മാ​യ തോ​തി​ല്‍; ബാ​റു​ക​ളും ബെ​വ്കോ​യും തു​റ​ക്കു​ന്നു; ഇ​ള​വു​ക​ൾ ഇ​ങ്ങ​നെ

Aswathi Kottiyoor
WordPress Image Lightbox