ആഭ്യന്തര യാത്രക്കാര്‍ വര്‍ധിച്ചതോടെ കണ്ണൂര്‍ – ബംഗളൂരു സെക്ടറില്‍ വലിയ വിമാന സര്‍വീസ് കൂടുതല്‍ തുടങ്ങുന്നു. ഞായര്‍ ഒഴികെ ദിവസം രണ്ടു സര്‍വീസ് ബംഗളൂരുവിലേക്ക് നടത്തും.
ഇന്ന് മുതലാണ് എയര്‍ ബസ് എ320 വിഭാഗത്തില്‍പ്പെടുന്ന 150 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനം കണ്ണൂര്‍-ബംഗളൂരു സെക്ടറില്‍ ഉപയോഗിച്ചത്. നിലവില്‍ ആഴ്ചയില്‍ എല്ലാ ദിവസവും 78 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന എടിആര്‍ 72 വിഭാഗത്തില്‍പ്പെടുന്ന വിമാനം കണ്ണൂര്‍-ബെംഗളൂരു സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്.
ആടുത്ത ആഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ആഴ്ചയില്‍ 13 വീതം സര്‍വീസ് കണ്ണൂര്‍ – ബംഗളുരു സെക്ടറില്‍ ഉണ്ടാകും. നിലവില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര യാത്രക്കാര്‍ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലാണ്.