ഇരിട്ടി: നൂറുവർഷത്തിലധികം പഴക്കമുള്ള ഫലയലുകൾ ഉൾപ്പെടെ എല്ലാം ഫയലുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ ഉളിയിൽ സബ്ബ് രജിസ്റ്റാർ ഓഫീസ് ബുധനാഴ്ച്ച മുതൽ ഇരിട്ടി കീഴൂരിലെ പുതിയ കെട്ടിടത്തിൽ പൂർണ്ണ പ്രവർത്തന സജ്ജമാകും. പുതിയ ഓഫീസ് ഉദ്ഘാടനം ഒരാഴ്ച്ച മുൻമ്പ് നടന്നെങ്കിലും ഫയലുകൾ എല്ലാം വള്ള്യാട്ടെ വാടക കെട്ടിടത്തിൽ നിന്നും മാറ്റുന്നതിനായി ഓഫീസ് പ്രവർത്തനം ഭാഗികമായാണ് നടത്തിയിരുന്നത്. കിഫ്ബിഫണ്ട് ഉപയോഗിച്ച് 1.35 കോടിരൂപയ്ക്കാണ് ഇരിട്ടി- മട്ടന്നൂർ അന്തർ സംസ്ഥാന പാതക്കരികിൽ ബഹുനില കെട്ടിടം പണിതത്.ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച ഉളിയിൽ സബ്ബ് രജിസ്റ്റാർ ഓഫീസിൽ 1911 മുതലുള്ള ഫയലുകൾ എല്ലാം ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. പുതിയ ഓഫീസിൽ വിശാലമായ സൗകര്യമുള്ളതിനാൽ ഓരോ കാലഘട്ടിലേയും പ്രധാനഫയലുകൾ എല്ലാം കാലക്രമത്തിൽ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. ഓഫീസിൽ എത്തുന്നവർക്കുള്ള വിശ്രമമുറിയും പാർക്കിംങ്ങ് സൗകര്യവുമെല്ലാം പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.മഴകാരണം ഫയലുകൾ വാടക കെട്ടിടത്തിൽ നിന്നും പുതിയ ഓഫീസിലേക്ക് മാറ്റുന്നതിനുണ്ടായ കാലതാമസമാണ് ഓഫീസ് പ്രവർത്തനം പൂർണ്ണ സജ്ജമാകുന്നതിൽ വൈകിയതെന്ന് സബ്ബ് രജിസ്ട്രാർ എം.എൻ ദിലീപൻ പറഞ്ഞു