27.7 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • മഞ്ഞളാംപുറം യു പി സ്കൂളിൽ പ്രവേശനോത്സവം നടത്തി
Kelakam Kerala

മഞ്ഞളാംപുറം യു പി സ്കൂളിൽ പ്രവേശനോത്സവം നടത്തി


2022-23 അദ്ധ്യയന വർഷത്തെ പ്രവേശ നോത്സവം ജൂൺ ഒന്നാം തീയതി മഞ്ഞളാംപുറം യു പി സ്കൂളിൽ സമുചിതമായി നടത്തപ്പെട്ടു. കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ
ജോണി പാമ്പാടി ഉദ്ഘാടനം നിർവഹിക്കുകയും സ്കൂളിൻറെ വാർഷിക പദ്ധതി പ്രകാശനം ചെയ്യുകയും ചെയ്തു. സ്കൂൾ മാനേജർ റവ: ഫാ. ജോസഫ് കുരീക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ റോഷൻ കെ ജോർജ് സൗജന്യ പാഠപുസ്തകം വിതരണം ചെയ്തു. മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി വിനീത രമേശൻ പഠന കിറ്റ് വിതരണം നടത്തി. ശ്രീമതി ലിസി ടീച്ചർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മാത്യു ജോസഫ് ചടങ്ങിന് സ്വാഗതവും ശ്രീമതി ലിസി കെ.എം നന്ദിയും അറിയിച്ചു

Related posts

പതിനാലാം പഞ്ചവത്സര പദ്ധതി: കരട് സമീപന രേഖ പ്രസിദ്ധീകരിച്ചു

Aswathi Kottiyoor

മഴക്കെടുതി: തദ്ദേശ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണം

Aswathi Kottiyoor

ചലച്ചിത്ര മേളയ്‌ക്ക് ഇനി രണ്ടുനാൾ ; തിരുവനന്തപുരം ഒരുങ്ങി

Aswathi Kottiyoor
WordPress Image Lightbox