21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
Kerala

തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ നഗരസഭകളിൽ നിന്നും കോർപ്പറേഷനുകളിൽ നിന്നും നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും അതിവേഗത്തിലും ഉയർന്ന ഗുണനിലവാരത്തിലും ലഭ്യമാക്കാൻ ആവശ്യമായ സോഫ്റ്റ്വെയർ സംവിധാനം ഏർപ്പെടുത്തുന്ന പ്രവർത്തനം ഉടൻ പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളിലെ ഇ ഗവേണൻസ് പരിഹാരങ്ങൾ സംബന്ധിച്ച് ഇൻഫർമേഷൻ കേരള മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ സ്ഥാപനങ്ങളും ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പും നൽകുന്ന മുഴുവൻ സേവനങ്ങളും ഓൺലൈൻ ആയി ലഭ്യമാക്കുന്നതോടൊപ്പം സേവനങ്ങളെല്ലാം പൊതുജനങ്ങൾക്ക് അനുഭവവേദ്യമാക്കാൻ ആവശ്യമായ ഡിജിറ്റൽ സാക്ഷരത നൽകാനുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി അനുദിനം നവീകരിച്ച് മുന്നോട്ടുപോവുമ്പോൾ ജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളെ സംബന്ധിച്ച അറിവും ഡിജിറ്റൽ സാക്ഷരതയും അനിവാര്യമാണ്. തദ്ദേശ സ്ഥാപന പ്രദേശത്തുള്ളവർക്ക് ഇത് ആർജ്ജിക്കാനുള്ള ക്യാമ്പയിന് ഉടൻ തുടക്കമിടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
രണ്ട് ദിവസം നീണ്ടുനിന്ന ശിൽപ്പശാലയിൽ കേന്ദ്രസർക്കാരിന്റെ ഇ ഗവേണൻസ് ഏജൻസിയായ നാഷണൽ അർബൻ ഡിജിറ്റൽ മിഷന്റെ പ്രതിനിധികൾ പങ്കെടുത്തു. ഐ ടി മിഷൻ, എൻ ഐ സി, ഐ കെ എം, സ്മാർട്ട് സിറ്റി തുടങ്ങിയ വിവിധ ഏജൻസികളും വകുപ്പ് മേധാവികളും ശിൽപ്പശാലയിൽ പങ്കാളികളായി.

Related posts

സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെങ്കിൽ ഇടപെടും: ഗവർണർ.*

Aswathi Kottiyoor

കൊവിഡ് ബാധ, വാക്സിന്‍ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താന്‍ കേരളത്തില്‍ സെറോ സര്‍വ്വേ നടത്തും

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നി​ർ​ബ​ന്ധം; നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് ക​ർ​ണാ​ട​കം

Aswathi Kottiyoor
WordPress Image Lightbox