27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്നും നാളെയും 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

സംസ്ഥാനത്ത് ഇന്നും നാളെയും 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നും നാളെയും ഈ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ വെള്ളിയാഴ്ച വരെ മഴയുണ്ടാകും.

ആന്‍ഡമാന്‍ തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങള്‍ തുടരും. അറബിക്കടലിലെ കാലവര്‍ഷക്കാറ്റിന്റേയും കേരളത്തിന് മുകളിലുള്ള ചക്രവാതച്ചുഴിയുടേയും സ്വാധീനഫലമായാണ് കേരളത്തില്‍ പരക്കെ മഴ ലഭിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related posts

ലഹരി ഉപയോഗം: സംസ്ഥാനത്ത് 250 പ്രശ്നസാധ്യതാ സ്കൂളുകൾ; മിന്നൽ പരിശോധന നടത്തും.

Aswathi Kottiyoor

നിതിനമോള്‍ വധം: പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Aswathi Kottiyoor

തീർപ്പാക്കിയത് 642 ഫയലുൾ, ക്ഷേമ പ്രവർത്തനത്തിന് 6 കോടിയിലേറെ രൂപ: നേട്ടമായി ഫയൽ തീർപ്പാക്കൽ അദാലത്ത്

Aswathi Kottiyoor
WordPress Image Lightbox