24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 2025ഓടെ പാലുത്പാദനത്തിലും സംഭരണത്തിലും വിപണനത്തിലും സ്വയംപര്യാപ്തത ലക്ഷ്യം: മുഖ്യമന്ത്രി
Kerala

2025ഓടെ പാലുത്പാദനത്തിലും സംഭരണത്തിലും വിപണനത്തിലും സ്വയംപര്യാപ്തത ലക്ഷ്യം: മുഖ്യമന്ത്രി

2025ഓടെ പാൽ ഉത്പാദനം, സംഭരണം, വിപണനം എന്നിവയിൽ സ്വയംപര്യാപ്തതയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകക്ഷീരദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ തൊഴിൽ മേഖലയ്ക്ക് താങ്ങും തണലുമായി നിൽക്കുന്ന ക്ഷീരമേഖലയെ പ്രോത്‌സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ക്ഷീരകർഷകർക്ക് ആത്മവിശ്വാസവും സാമൂഹ്യാധികാരവും ലഭ്യമാക്കുന്ന നിരവധി പദ്ധതികൾക്ക് സർക്കാർ തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രണ്ടു ലക്ഷം ക്ഷീരകർഷകരാണുള്ളത്. പ്രതിവർഷം 25,34,000 മെട്രിക്ടൺ പാൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്റെ പ്രതിശീർഷ പാൽ ലഭ്യത 189 ഗ്രാം മാത്രമാണ്. ഇത് 250 ഗ്രാം ആയി ഉയർത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ചാരക്കണ്ണ് കണ്ടെത്താൻ സമിതി; പെഗസസിൽ സത്യം പുറത്തുവന്നേ തീരൂ എന്ന് സുപ്രീം കോടതി .

Aswathi Kottiyoor

എ​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലും ഹോ​​​മി​​​യോ ആ​​​ശു​​​പ​​​ത്രി: മ​​​ന്ത്രി

Aswathi Kottiyoor

സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox