ബിവറേജസ് ഔട്ലെറ്റുകളിലെ മദ്യക്ഷാമം ഉടന്‍ പരിഹരിക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍. സ്പിരിറ്റിന്റെ ലഭ്യത കുറഞ്ഞതാണ് മദ്യക്ഷാമത്തിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു.
അതിനൊപ്പം മദ്യക്കമ്പനികള്‍ക്ക് കുടിശ്ശിക നല്‍കാനുള്ളതിനാലാണ് ബെവ്കോ ഔട്ടലെറ്റുകളില്‍ മദ്യക്ഷാമമുണ്ടാകുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങളേയും മന്ത്രി തള്ളി. സ്പിരിറ്റ് വില ക്രമാതീതമായി ഉയര്‍ന്നത് മദ്യത്തിന്റെ ഉത്പാദനത്തില്‍ കുറവുണ്ടാക്കി. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ സ്പിരിറ്റ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നില്ല. മദ്യവും വളരെ ചെറിയ തോതില്‍ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളു. സംസ്ഥാനത്ത് ജവാന്‍ ഉത്പാദനം കൂട്ടാനാകാത്തത് സ്പിരിറ്റിന്റെ ലഭ്യതക്കുറവ് മൂലമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.