24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്കൂ​ൾ തു​റ​ക്കു​ന്നു; അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​സ്ക് നി​ർ​ബ​ന്ധം
Kerala

സ്കൂ​ൾ തു​റ​ക്കു​ന്നു; അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​സ്ക് നി​ർ​ബ​ന്ധം

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കു​ന്പോ​ൾ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും മാ​സ്ക് ധ​രി​ച്ചു​മാ​ത്ര​മേ സ്കൂ​ളി​ലെ​ത്താ​വു എ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം. സം​സ്ഥാ​ന​ത്ത് കോ​വി​ഡി​ന്‍റെ വ്യാ​പ​നം കു​റ​ഞ്ഞെ​ങ്കി​ലും പൂ​ർ​ണ​മാ​യും കോ​വി​ഡ് മു​ക്ത​മ​ല്ല. അ​തി​നാ​ൽ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ക​രു​ത​ൽ ആ​വ​ശ്യ​മാ​ണ്.

മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളെ മാ​സ്ക് ധ​രി​പ്പി​ച്ച് മാ​ത്രം സ്കൂ​ളി​ലേ​യ്ക്ക​യ്ക്കു​ക. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള ആ​രും സ്കൂ​ളി​ലേ​ക്ക് പോ​വ​രു​ത്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ദി​വ​സ​വും ശ്ര​ദ്ധി​ക്ക​ണം. വാ​ക്സി​നെ​ടു​ക്കാ​ൻ ശേ​ഷി​ക്കു​ന്ന 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​ക​ണം. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ക​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി പ​റ​ഞ്ഞു.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

* മാ​സ്ക് ധ​രി​ക്കാ​തെ ആ​രും ത​ന്നെ സ്കൂ​ളി​ലെ​ത്ത​രു​ത്
* ന​ന​ഞ്ഞ​തോ കേ​ടാ​യ​തോ ആ​യ മാ​സ്ക് ധ​രി​ക്ക​രു​ത്
*യാ​ത്ര​ക​ളി​ലും സ്കൂ​ളി​ലും ആ​രും മാ​സ്ക് താ​ഴ്ത്തി സം​സാ​രി​ക്ക​രു​ത്.
* കൈ​ക​ൾ വൃ​ത്തി​യാ​ക്കാ​തെ ക​ണ്ണ്, മൂ​ക്ക്, വാ​യ് എ​ന്നി​വ സ്പ​ർ​ശി​ക്ക​രു​ത്.
* പ​നി, ചു​മ, ജ​ല​ദോ​ഷം, മൂ​ക്കൊ​ലി​പ്പ്, തൊ​ണ്ട വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രോ കോ​വി​ഡ് ബാ​ധി​ച്ച ആ​രെ​ങ്കി​ലും വീ​ട്ടി​ലു​ള്ള​വ​രോ ഒ​രു കാ​ര​ണ​വ​ശാ​ലും സ്കൂ​ളി​ൽ പോ​ക​രു​ത്.
*അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ര​ണ്ട് ഡോ​സ് വാ​ക്സി​നും എ​ടു​ത്തി​രി​ക്ക​ണം
*12 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും വാ​ക്സി​നെ​ടു​ക്കേ​ണ്ട​താ​ണ്
* മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണം
*സ്കൂ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക
* സ്കൂ​ൾ പ​രി​സ​ര​ത്ത് വെ​ള്ളം കെ​ട്ടി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്
* കൊ​തു​കി​ന്‍റെ ഉ​റ​വി​ടം ന​ശി​പ്പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണം
* വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഡ്രൈ ​ഡേ ആ​ച​രി​ക്ക​ണം
* പാ​ഴ് വ​സ്തു​ക്ക​ളും ആ​ഹാ​ര അ​വ​ശി​ഷ്ട​ങ്ങ​ളും വ​ലി​ച്ചെ​റി​യ​രു​ത്
*തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ൻ കൊ​ടു​ത്തു​വി​ടു​ക
* ടോ​യ്ല​റ്റി​ൽ പോ​യ​തി​ന് ശേ​ഷം കൈ​ക​ൾ സോ​പ്പും വെ​ള്ള​വും അ​ല്ലെ​ങ്കി​ൽ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ക.
* വീ​ട്ടി​ലെ​ത്തി​യ ശേ​ഷം കൈ​ക​ൾ സോ​പ്പി​ട്ട് ക​ഴു​ക​ണം
* എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ ങ്കി​ൽ വീ​ട്ടി​ലെ പ്രാ​യ​മാ​യ​വ​രോ​ടും അ​സു​ഖ​ബാ​ധി​ത​രോ​ടും അ​ടു​ത്തി​ട​പ​ഴ​ക​രു​ത്.
* കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പം മാ​ന​സി​ക പി​ന്തു​ണ​യും ന​ൽ​ക​ണം
* മാ​താ​പി​താ​ക്ക​ൾ കൂ​ടു​ത​ൽ സ​മ​യം കു​ട്ടി​ക​ളോ​ടൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​യ​ണം
* എ​ന്തെ​ങ്കി​ലും ശാ​രീ​രി​ക​മോ മാ​ന​സി​ക​മോ ആ​യ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ തൊ​ട്ട​ടു​ത്ത ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യോ ദി​ശ 104, 1056, 0471 2552056, 2551056 എ​ന്നീ ന​ന്പ​രു​ക​ളി​ലോ, ഇ ​സ​ഞ്ജീ​വ​നി​യു​മാ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

Related posts

ഒടുവിൽ കൺസഷൻ: രേഷ്മയ്ക്ക് പാസ് വീട്ടിലെത്തിച്ച് നൽകി കെഎസ്ആർടിസി

Aswathi Kottiyoor

അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തിരികെക്കൊണ്ടുവരാനുള്ള ശ്രമത്തെ വായനയിലൂടെ പ്രതിരോധിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor

കോച്ച്‌ ഫാക്ടറിമുതൽ നേമം ടെർമിനൽവരെ ; കനിയാതെ റെയിൽവേ

Aswathi Kottiyoor
WordPress Image Lightbox