22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • എട്ടു മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം എല്ലാ പൊലീസ്‌ സ്‌റ്റേഷനുകളിലും നടപ്പാക്കണം
Kerala

എട്ടു മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം എല്ലാ പൊലീസ്‌ സ്‌റ്റേഷനുകളിലും നടപ്പാക്കണം

എട്ടു മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം എല്ലാ പൊലീസ്‌ സ്‌റ്റേഷനുകളിലും നടപ്പാക്കണമെന്ന്‌ പൊലീസ്‌ അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോ എന്നിവർ വിശിഷ്ടാതിഥികളായി. വി വി സന്ദീപ്‌ കുമാർ അധ്യക്ഷനായി. അഡീഷണൽ എസ്‌പി പി പി സദാനന്ദൻ, അസി. കമ്മീഷണർ ടി കെ രത്‌നകുമാർ, ഇ വി പ്രദീപൻ, പി രമേശൻ, പി വി രാജേഷ്‌, എൻ പി കൃഷ്‌ണൻ, കെ പി അനീഷ്‌, കെ പ്രിയേഷ്‌, കെ രാജേഷ്‌, ഒ വി ജനാർദനൻ എന്നിവർ സംസാരിച്ചു. എസ്‌ ആർ ഷിനോദാസ്‌ സംഘടനാ റിപ്പോർട്ടും വി സിനീഷ്‌ പ്രവർത്തന റിപ്പോർട്ടും എം ഷൈജു കണക്കും അവതരിപ്പിച്ചു. എൻ എം മുകേഷ്‌ അനുശോചന പ്രമേയവും എൻ പി രാജേഷ്‌ ഓഡിറ്റ്‌ റിപ്പോർട്ടും അവതരിപ്പിച്ചു. കെ പി രാജേഷ്‌ സ്വാഗതവും എസ്‌ ടി വിനു നന്ദിയും പറഞ്ഞു. നാഷണൽ പ്ലാന്റ്‌ ജിനോം സേവിയർ അവാർഡ്‌ നേടിയ ഷൈജു മച്ചാത്തി, സന്തോഷ്‌ ട്രോഫി താരം വി മിഥുൻ, അഗ്നിശമൻ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സി പി ബിനീഷ്‌, നാഷണൽ ഇന്ത്യ മാസ്‌റ്റേഴ്‌സ്‌ മീറ്റിൽ സമ്മാനാർഹരായ മിനീഷ്‌ കുമാർ, എം കെ ഷമീർ, കെ അഷ്‌റഫ്‌, അബ്ദുൾ നിഷാദ്‌, കെ രാഹുൽ, പി അനൂപ്‌ എന്നിവരെ അനുമോദിച്ചു.

Related posts

ഉ​ത്ര വ​ധ​ക്കേ​സ് : സൂ​ര​ജ് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി, ശി​ക്ഷ ബു​ധ​നാ​ഴ്ച

Aswathi Kottiyoor

അധ്യാപകര്‍ വാക്സിന്‍ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി .

Aswathi Kottiyoor

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാന്‍ സാധ്യത.

Aswathi Kottiyoor
WordPress Image Lightbox