21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പി എം കെയേഴ്‌സ് ഫോർ ചിൽഡ്രൻസ് പദ്ധതി; കണ്ണൂരിൽ 10 കുട്ടികൾക്ക് ധനസഹായം നൽകി
Kerala

പി എം കെയേഴ്‌സ് ഫോർ ചിൽഡ്രൻസ് പദ്ധതി; കണ്ണൂരിൽ 10 കുട്ടികൾക്ക് ധനസഹായം നൽകി

കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികൾക്ക് പരിരക്ഷയൊരുക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പി എം കെയേഴ്‌സ് ഫോർ ചിൽഡ്രൻസിന്റെ’ ഭാഗമായി കണ്ണൂരിൽ 10 കുട്ടികൾക്ക് ധനസഹായം നൽകി. പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പ്രയാസം മാറ്റാനാണ് പദ്ധതിയെന്നും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാനാണ് ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് മാതാപിതാക്കൾ, നിയമാനുസൃത രക്ഷിതാക്കൾ, ദത്തെടുത്ത മാതാപിതാക്കൾ എന്നിവർ നഷ്ടപ്പെട്ട കുട്ടികൾക്കാണ് സഹായം നൽകിയത്. ഇവർക്ക് സൗജന്യമായി പഠനസൗകര്യം ഒരുക്കും. ബന്ധുക്കളോടൊപ്പം താമസിക്കുന്നവർക്ക് പ്രതിമാസം 4000 രൂപ നൽകും. ആറുവയസ്സിന് താഴെയുള്ളവർക്ക് അങ്കണവാടികൾ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവ ഉറപ്പാക്കും. 18 മുതൽ 23 വയസുവരെയുള്ള കുട്ടികൾക്ക് മാസംതോറും സ്‌റ്റൈപ്പെന്റ് നൽകും. 23 വയസാകുമ്പോൾ പത്തുലക്ഷം രൂപയുടെ സഹായം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആയുഷ്മാൻ ആരോഗ്യ കാർഡിലൂടെ അഞ്ച് ലക്ഷം രൂപയുടെ ചികിത്സ സൗജന്യമായി ലഭ്യമാക്കും. ഇവർക്ക് സംസ്ഥാന സർക്കാർ 50, 000 രൂപയും നൽകുന്നുണ്ട്.

പ്രധാമന്ത്രിയുടെ കത്ത്, പി എം കെയർ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, പി എം ജെ എ വൈ ആരോഗ്യ കാർഡ് എന്നിവ അടങ്ങിയ കിറ്റ് കണ്ണൂരിൽ കളക്ടർ എസ് ചന്ദ്രശേഖർ കുട്ടികൾക്ക് കൈമാറി. കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ വനിത ശിശു വികസന ഓഫീസർ ഡീന ഭരതൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ വി രജിഷ, നോൺ ഇൻസ്റ്റിറ്റിയൂഷണൽ കെയർ പ്രൊട്ടക്ഷൻ ഓഫീസർ നിധീഷ് കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

മൂന്നാംതരംഗം ഉറപ്പായി

Aswathi Kottiyoor

സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ടാക്‌സി ‘കേരള സവാരി’ കൊച്ചി, തൃശൂര്‍ നഗരങ്ങളിലേക്കും

Aswathi Kottiyoor

നാ​ല് ജി​ല്ല​ക​ളി​ൽ ക​ണ​ക്കു തി​ക​ച്ച് വേ​ന​ൽ മ​ഴ

Aswathi Kottiyoor
WordPress Image Lightbox