നിടുംപൊയിൽ: ചൊവ്വാഴ്ച വൈകിട്ടുണ്ടായ കനത്ത ഇടിമിന്നലിൽ മുടവങ്ങോടിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും രണ്ട് വീടുകൾക്ക് ഭാഗിക നാശമുണ്ടാവുകയും ചെയ്തു. മരാടി ലീല((50), സഹോദരൻ മരാടി ചന്ദ്രൻ (43), സഹോദരിയുടെ മകൻ സനത്ത് (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ തൂണും താത്കാലിക ഷെഡിന്റെ ചുമരും മിന്നലിൽ വിണ്ടുകീറി.വീട്ടിനുള്ളിലെ വയറിംഗും ഇലക്ടിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.