24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചൈന‌യിലെ കോവിഡ് നിയന്ത്രണം പിൻവലിക്കുന്നു
Kerala

ചൈന‌യിലെ കോവിഡ് നിയന്ത്രണം പിൻവലിക്കുന്നു

ചൈനയുടെ വാണിജ്യതലസ്ഥാനമായ ഷാങ്ഹായിൽ ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണം നാളെ പിൻവലിക്കും. രണ്ടുമാസമായി നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയായിരുന്നു. ഇതേത്തുടർന്നു പ്രതിസന്ധിയിലായ സന്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്.

ഞായറാഴ്ച വരെയുള്ള 24 മണിക്കൂറിൽ രോഗബാധിതരുടെ എണ്ണം 170ൽനിന്ന് 122ലേക്കു താഴ്ന്നതോടെയാണു നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനമായത്. രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ബെയ്ജിംഗിൽ നിയന്ത്രണം ഭാഗികമായി പിൻവലിച്ചിട്ടുണ്ട്. ബെയ്ജിംഗിലെ പൊതു ഗതാഗത സംവിധാനം പുനരാരംഭിച്ചതോടൊപ്പം ഷോപ്പിംഗ് മാളുകളും മറ്റും തുറക്കുകയും ചെയ്തു.

Related posts

കൊട്ടിയൂർ ചപ്പമലയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു –

Aswathi Kottiyoor

ഫ്രീക്കന്മാര്‍ക്കെതിരെ നടപടി കടുപ്പിച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്; ബൈക്കുകള്‍ പിടിച്ചെടുത്തു

Aswathi Kottiyoor

താല്‍ക്കാലിക നിയമനം*

Aswathi Kottiyoor
WordPress Image Lightbox