24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കന്നുകാലികള്‍ക്കിനി 15 അക്ക തിരിച്ചറിയല്‍ നമ്പര്‍
Kerala

കന്നുകാലികള്‍ക്കിനി 15 അക്ക തിരിച്ചറിയല്‍ നമ്പര്‍

ക​ന്നു​കാ​ലി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി മൈ​ക്രോചി​പ്പ് ടാ​ഗിം​ഗ് സം​വി​ധാ​നം. ഇ​തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 15 അ​ക്ക ന​മ്പ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ന്നു​കാ​ലി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള പു​തി​യ സം​വി​ധാ​ന​ത്തി​ന് ഇ​ന്നു പ​ത്ത​നം​തി​ട്ട​യി​ല്‍ തു​ട​ക്കം കു​റി​ക്കും. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നി​ല​വി​ല്‍ ക​ന്നു​കാ​ലി​ക​ളെ തി​രി​ച്ച​റി​യാ​നും ഇ​ന്‍ഷ്വ​റ​ന്‍സ്, വാ​യ്പ, ചി​കി​ത്സ ആ​വ​ശ്യ​ങ്ങ​ള്‍ക്കു​മാ​യി പ്ലാ​സ്റ്റി​ക് ടാ​ഗു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നു പ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ന്‍ പോ​കു​ന്ന പു​തി​യ തി​രി​ച്ച​റി​യ​ല്‍ സം​വി​ധാ​ന​മാ​ണ്
റേ​ഡി​യോ ഫ്രീ​ക്വ​ന്‍സി ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ (ആ​ര്‍എ​ഫ്‌​ഐ​ഡി) മൈ​ക്രോ​ചി​പ്പിം​ഗ്.

12 മി​ല്ലി​മീ​റ്റ​ര്‍ നീ​ള​വും ര​ണ്ട് മി​ല്ലി​മീ​റ്റ​ര്‍ വ്യാ​സ​വും ഉ​ള്ള ബ​യോ​കോം​പാ​റ്റ​ബി​ള്‍ ഗ്ലാ​സുകൊ​ണ്ട് നി​ര്‍മി​ച്ചി​രി​ക്കു​ന്ന മൈ​ക്രോചി​പ് മൃ​ഗ​ങ്ങ​ളു​ടെ തൊ​ലി​ക്ക​ടി​യി​ല്‍ നി​ക്ഷേ​പി​ക്കും. ഒ​രു ദി​വ​സം പ്രാ​യ​മാ​യ മൃ​ഗ​ങ്ങ​ളി​ലും ഇ​തു ഘ​ടി​പ്പി​ക്കാ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 15 അ​ക്ക തി​രി​ച്ച​റി​യ​ല്‍ ന​മ്പ​ര്‍ മ​ന​സി​ലാ​ക്കാ​ന്‍ പ്ര​ത്യേ​ക മൈ​ക്രോചി​പ് റീ​ഡ​ര്‍ ഉ​പ​യോ​ഗി​ക്കും. പു​തു​താ​യി ആ​വി​ഷ്‌​ക​രി​ക്കു​ന്ന സോ​ഫ്​റ്റ്‌വെ​യ​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി ‘ഇ-​സ​മൃ​ദ്ധ’ സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ ന​മ്പ​ര്‍ എ​ത്തു​ക​യും വി​വ​ര​ങ്ങ​ള്‍ ക​ര്‍ഷ​ക​ര്‍ക്കും സാ​ങ്കേ​തി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ല​ഭ്യ​മാ​കു​ക​യും ചെ​യ്യും. ക​ന്നു​കാ​ലി​യെ സം​ബ​ന്ധി​ക്കു​ന്ന പൂ​ര്‍ണ വി​വ​ര​ങ്ങ​ള്‍ ചി​പ്പി​ല്‍ ഉ​ള്ള​ട​ക്കം ചെ​യ്തി​രി​ക്കും.

സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള കൃ​ഷി​ക്കാ​രു​ടെ​യും അ​വ​രു​ടെ മൃ​ഗ​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും ഓ​രോ മൃ​ഗ​ത്തെയും തി​രി​ച്ച​റി​യു​ന്ന​തി​നു​മാ​യാ​ണ് ‘ഇ-​സ​മൃ​ദ്ധ’ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​നാ​യി 7.52 കോ​ടി രൂ​പ കേ​ര​ള പു​ന​ര്‍നി​ര്‍മാ​ണ പ​ദ്ധ​തി​യി​ലൂ​ടെ സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു സ​മ​ഗ്ര​മാ​യ ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം മൃ​ഗ​സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ല്‍ ഒ​രു സ​ര്‍ക്കാ​ര്‍ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി പ​ത്ത​നം​തി​ട്ട​യി​ലെ ഓ​മ​ല്ലൂ​രി​ല്‍ നി​ര്‍വ​ഹി​ക്കും.

Related posts

ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഇന്ന്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

മെ​ഡി​സെ​പ് പ​ദ്ധ​തി ജ​നു​വ​രി ഒ​ന്നുമു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox