23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നാടിൻറെ ആഘോഷമായി അശ്വിനീയത്തിൽ ഗൃഹപ്രവേശനം
Kerala

നാടിൻറെ ആഘോഷമായി അശ്വിനീയത്തിൽ ഗൃഹപ്രവേശനം

ഇരിട്ടി: തലചായ്ക്കാൻ ഒരിടം പദ്ധതിയിൽ സേവാഭാരതി പായത്തെ ലക്ഷ്മണനും കുടുംബത്തിനും നിർമ്മിച്ച് നൽകിയ അശ്വിനീയം എന്ന് പേരിട്ട വീടിന്റെ ഗൃഹപ്രവേശനകർമ്മം നാടിൻറെ ആഘോഷമായി മാറി. നൂറുകണക്കിന് പേരാണ് രാവിലെ മുതലേ പായം സ്‌കൂളിന് സമീപത്തെ വീട്ടിലേക്ക് എത്തിച്ചേർന്നത്.
ലക്ഷ്മണന്റെ സ്വന്തം സ്ഥലത്തു തന്നെയാണ് വീട് നിർമ്മിച്ചത്. പുഴ അതിരിടുന്ന സ്ഥലമായതിനാൽ കഴിഞ്ഞ മൂന്ന് പ്രളയങ്ങളിൽ ഇവിടെ വെള്ളം കയറി ഇവരുടെ വർഷങ്ങൾ പഴക്കമുള്ള വീട് വെള്ളത്തിൽ മുങ്ങിയിരുന്നു. നിർദ്ധന കുടുംബത്തിന് പക്ഷെ സ്ഥലമുപേക്ഷിച്ച് പോകാനോ പുതിയ വീട് വെക്കാനോ സാധ്യമല്ലാത്ത അവസ്ഥ സജാതമായതോടെയാണ് സേവാഭാരതി ഇവരുടെ ദുഃഖം ഏറ്റെടുക്കുന്നത്. ഇതേ സഥലത്ത് പ്രളയജലം എത്താത്ത രീതിയിൽ അഞ്ചടിയോളം പൊക്കത്തിൽ തറകെട്ടി ഉയർത്തിയാണ് സേവാഭാരതി പുതിയ വീട് നിർമ്മിച്ചിരിക്കുന്നത്.14 ലക്ഷത്തോളം രൂപയാണ് വീടിനു ചെലവായത്.
രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് ലക്ഷണനും കുടുംബത്തിനും വീടിന്റെ താക്കോൽ കൈമാറി. ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ഇ. സദാന്ദൻ മാസ്റ്റർ ദീപ പ്രോജ്വലനം നടത്തി. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഇ. മോഹനൻ നാമകരണം നടത്തി. പ്രശസ്ത സിനിമാതാരം ദേവൻ വിശിഷ്ടാതിഥി ആയിരുന്നു.
തുടർന്ന് നടന്ന സ്നേഹ സംഗമം സിനിമാതാരം ദേവൻ ഉദ്‌ഘാടനം ചെയ്തു. സേവാഭാരതി പായം യൂണിറ്റ് പ്രസിഡന്റ് എം. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ആർ എസ് എസ് ഇരിട്ടി ഖണ്ഡ് കാര്യവാഹ് ഹരിഹരൻ മാവില സേവാ സന്ദേശം നൽകി. ഗിരീഷ് കൈതേരി സ്വാഗതവും പ്രജീഷ് പ്രഭാകരൻ നന്ദിയും പറഞ്ഞു. ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ആയിരത്തോളം പേർക്ക് ഭക്ഷണവും ഒരുക്കിയിരുന്നു.

Related posts

ജര്‍മന്‍ സംരംഭങ്ങളുമായി സഹകരിക്കാനൊരുങ്ങി 6 കേരള സ്റ്റാര്‍ട്ടപ്പുകള്‍

Aswathi Kottiyoor

പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്തി

Aswathi Kottiyoor

പ്രകൃതി സംരക്ഷണവും ദുരന്ത നിവാരണവും പാഠ്യപദ്ധതിയിൽ ഉൾച്ചേർക്കുന്ന കാര്യം പരിഗണിക്കുമെന്ന് വി. ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox