24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിദ്യാഭ്യാസമാണ് ഏറ്റവും വലിയ മൂലധനം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
Kerala

വിദ്യാഭ്യാസമാണ് ഏറ്റവും വലിയ മൂലധനം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ വിദ്യാഭ്യാസ വികസന എക്‌സ്‌പോ- ടേണിങ്ങ് പോയിന്റ് 2022ന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ ലക്ഷ്യത്തോടെയാണ് നവകേരളമെന്ന ആശയം മുന്നോട്ട് വെക്കുന്നത്. വിദ്യാഭ്യാസമാണ് കേരളത്തിന്റെ ഏറ്റവും വലിയ മൂലധനം. ലോകോത്തര നിലവാരമുള്ള വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് കേരളത്തിലേത്. ലോകത്ത് തന്നെ ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികൾ ഏറ്റവുമധികമുള്ള സ്ഥലം കൂടിയാണ് കേരളം. വിജ്ഞാന സമൂഹമായി നമ്മുടെ സംസ്ഥാനത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കിവരികയാണ്. വിദ്യാസമ്പന്നരായവർക്ക് കഴിവിനനുസരിച്ചുളള ജോലി ലഭ്യമാക്കാൻ പ്രത്യേക പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. തൊഴിൽ സാധ്യതക്ക് അനുസരിച്ചുള്ള നൈപുണി കൈവരിക്കാൻ തൊഴിലന്വേഷകരെ സഹായിക്കാൻ വിവിധ ഏജൻസികൾ പരിശീലന പരിപാടികൾ നടപ്പിലാക്കുന്നുണ്ട്്. അതോടൊപ്പം സ്വയം സംരംഭകരായി വളരാനുള്ള പിന്തുണയും സർക്കാർ നൽകും. നാല് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് ജോലി നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പുതിയ സാധ്യതകൾക്ക് അനുസരിച്ച് കോഴ്‌സുകൾ തെരഞ്ഞെടുക്കുകയെന്നതും പ്രധാനമാണ്. മെഡിക്കൽ, എഞ്ചിനീയറിങ്ങ് പ്രവേശനം കിട്ടിയില്ലെങ്കിൽ പലരും ആശങ്കപ്പെടുകയാണ്. എന്നാൽ അതിനപ്പുറം വലിയ സാധ്യതകളുള്ള ഒട്ടേറെ കോഴ്‌സുകളുണ്ട്. സ്‌കോളർഷിപ്പോടെ പഠിക്കാൻ കഴിയുന്ന അഞ്ഞൂറോളം സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. എന്നാൽ ഇതേക്കുറിച്ചൊന്നും വേണ്ടത്ര അറിവ് പലർക്കുമില്ല. ഇത്തരം സാധ്യതകൾ മനസ്സിലാക്കാൻ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടേണിങ്ങ് പോയിന്റ് 2022 സംഘടിപ്പിച്ചിരിക്കുന്നത്- മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Related posts

എഐ ക്യാമറ: എംപി, എംഎൽഎമാരുടെ ഉൾപ്പടെ 328 സര്‍ക്കാര്‍ വാഹനങ്ങൾക്ക് പിഴ ചുമത്തി; അടച്ചില്ലെങ്കിൽ വാഹന ഇൻഷുറൻസ്‌ പുതുക്കില്ല

Aswathi Kottiyoor

‘ഒമിക്രോണ്‍ ഭീതി’; പുതിയ ക്വാറന്‍റീന്‍ രേഖ പുറത്തിറക്കി സര്‍ക്കാര്‍

Aswathi Kottiyoor

യാത്രക്കാരെ സുരക്ഷിതമായി വരവേൽക്കാൻ ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox