കൽക്കരി ക്ഷാമം മൂലം രാജ്യത്തെ വൈദ്യുതി നില സെപ്റ്റംബർ അവസാന പാദത്തോടെ കൂടുതൽ മോശമാകുമെന്ന് റിപ്പോർട്ട്. വൈദ്യുതി ആവശ്യകതയിലെ ഉയർന്ന വളർച്ചയും ഖനികളിൽ നിന്നുള്ള ഉൽപ്പാദനക്കുറവും മൂലം സെപ്റ്റംബറിൽ കൽക്കരി വിതരണത്തിൽ 42.5 ദശലക്ഷം ടൺ കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 72 ശതമാനവും കൽക്കരി പ്ലാന്‍റുകളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. കൽക്കരി പ്ലാന്‍റുകളിൽ 24 ദിവസത്തേക്കുള്ള സ്റ്റോക്കുകൾ സൂക്ഷിക്കണമെന്നാണ് ചട്ടം. ഈ സാഹചര്യത്തിൽ രാജ്യത്തെ 164 താപനിലയങ്ങളിൽ 100 എണ്ണത്തിലും കൽക്കരി ശേഖരം തീർത്തും കുറവാണെന്നാണ് റിപ്പോർട്ടുകൾ
നിലവിലെ സ്ഥിതി തുടർന്നാൽ രാജ്യത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഉണ്ടാകും. വിവിധ സംസ്ഥാനങ്ങളിൽ മണിക്കൂറോളം പവർ കട്ടിന് സാധ്യതയുണ്ട്. കഴിഞ്ഞ വർഷം കനത്ത മഴകാരണം കല്‍ക്കരി ഖനികളിലെ ഉത്പാദനം കുറഞ്ഞത് വൻ പ്രതിസന്ധിക്ക് കാരണമായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ്