24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു; ബി​ജു മേ​നോ​നും ജോ​ജു​വും മി​ക​ച്ച ന​ടന്മാ​ർ; രേ​വ​തി ന​ടി
Kerala

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു; ബി​ജു മേ​നോ​നും ജോ​ജു​വും മി​ക​ച്ച ന​ടന്മാ​ർ; രേ​വ​തി ന​ടി

തി​രു​വ​ന​ന്ത​പു​രം: 2021 വ​ർ​ഷ​ത്തെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. സം​വി​ധാ​യ​ക​ൻ കൃ​ഷാ​ന്ദ് ഒ​രു​ക്കി​യ ആ​വാ​സ​വ്യൂ​ഹം മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബി​ജു മേ​നോ​ൻ, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​രാ​ണ് മി​ക​ച്ച ന​ടന്മാ​ർ. രേ​വ​തി മി​ക​ച്ച ന​ടി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​നി​മ-​സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

മ​ധു​രം, നാ​യാ​ട്ട്, ഫ്രീ​ഡം ഫൈ​റ്റ്, തു​റ​മു​ഖം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​മാ​ണ് ജോ​ജു​വി​നെ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ർ​ക്ക​റി​യാം എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​നം ബി​ജു​മേ​നോ​നും പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ഭൂ​ത​കാ​ലം എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​മാ​ണ് രേ​വ​തി​ക്ക് ന​ടി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി ന​ൽ​കി​യ​ത്.

142 ചി​ത്ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ജൂ​റി​യു​ടെ മു​ന്നി​ൽ എ​ത്തി​യ​ത്. ഇ​തി​ൽ 29 ചി​ത്ര​ങ്ങ​ൾ അ​ന്തി​മ പ​ട്ടി​ക​യി​ൽ സ്ഥാ​നം പി​ടി​ച്ചു. ര​ണ്ടു സി​നി​മ​ക​ൾ ജൂ​റി വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്തി ക​ണ്ടു​വെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ജോ​ജി എ​ന്ന ചി​ത്രം ഒ​രു​ക്കി​യ ദി​ലീ​ഷ് പോ​ത്ത​നാ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ. ഇ​തേ​ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യ ശ്യാം ​പു​ഷ്ക​ര​ന് മി​ക​ച്ച അ​ഡാ​പ്റ്റേ​ഷ​ൻ തി​ര​ക്ക​ഥ​യ്ക്കു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചു. സയിദ് മിർസ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്.

ജ​ന​പ്രി​യ​ചി​ത്രം – ഹൃ​ദ​യം (സം​വി​ധാ​നം: വി​നീ​ത് ശ്രീ​നി​വാ​സ​ൻ)

സം​ഗീ​ത സം​വി​ധാ​നം ഹി​ഷാം അ​ബ്ദു​ൾ വ​ഹാ​ബ് (ഹൃ​ദ​യം)

നൃ​ത്ത​സം​വി​ധാ​നം – അ​രു​ണ്‍ ലാ​ൽ (ച​വി​ട്ട്)

മേ​ക്ക​പ്പ് – ര​ഞ്ജി​ത്ത് അ​മ്പാ​ടി (ആ​ർ​ക്ക​റി​യാം)

ശ​ബ്ദ​മി​ശ്ര​ണം – ജ​സ്റ്റി​ൻ ജോ​സ് (മി​ന്ന​ൽ മു​ര​ളി)

ഛായാ​ഗ്ര​ഹ​ണം – മ​ധു നീ​ല​ക​ണ്ഠ​ൻ (ചു​രു​ളി)

ച​ല​ച്ചി​ത്ര ഗ്ര​ന്ഥം – പ​ട്ട​ണം റ​ഷീ​ദ് (ച​മ​യം)

ച​ല​ച്ചി​ത്ര ഗ്ര​ന്ഥം – (പ്ര​ത്യേ​ക പ​രാ​മ​ർ​ശം) – ആ​ർ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ (ന​ഷ്ട​സ്വ​പ്ന​ങ്ങ​ൾ)

വി​ഷ്വ​ൽ ഇ​ഫ​ക്ട് – ആ​ൻ​ഡ്രൂ ഡി​ക്രൂ​സ് (മി​ന്ന​ൽ മു​ര​ളി)

മി​ക​ച്ച ഗാ​യി​ക – സി​താ​ര കൃ​ഷ്ണ​കു​മാ​ർ (കാ​ണെ​കാ​ണെ)

മി​ക​ച്ച ഗാ​യ​ക​ൻ – പ്ര​ദീ​പ് കു​മാ​ർ (മി​ന്ന​ൽ മു​ര​ളി)

Related posts

പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ച് റിലയൻസ് ജിയോ, കൂട്ടിയത് 20% വരെ.

Aswathi Kottiyoor

ചക്രവാതചുഴി; കേരളത്തിൽ അഞ്ച്‌ ദിവസം ഇടിമിന്നലോടെയുള്ള മഴ തുടരും

Aswathi Kottiyoor

ദേശീയപാത 66 വികസനം :കൊല്ലത്ത്‌ 21 അടിപ്പാത, 6 ഫ്ലൈഓവർ

Aswathi Kottiyoor
WordPress Image Lightbox