വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 8 മണിയോടെ കിഴക്കന്‍ തിമോര്‍ തീരത്തുണ്ടായ ഭൂചലനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. 6.1 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയതെന്നാണ് യു എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഭൂകമ്പത്തില്‍ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കിഴക്കന്‍ തിമോറിനും ഇന്തോനേഷ്യയ്ക്കും ഇടയില്‍ തിമോര്‍ ദ്വീപിന്റെ കിഴക്കന്‍ അറ്റത്ത് നിന്ന് 51.4 കിലോമീറ്റര്‍ ആഴത്തില്‍ സമുദ്രത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഓഷ്യന്‍ സുനാമി വാണിംഗ് ആന്റ് മിറ്റിഗേഷന്‍ സിസ്റ്റം മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.
കിഴക്കന്‍ തിമോറിന്റെ തലസ്ഥാനമായ ഡല്‍ഹിയില്‍ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ തിമോറും ഇന്തോനേഷ്യയും തെക്ക് കിഴക്കന്‍ ഏഷ്യയിലൂടെയും പസഫിക് തടത്തിലൂടെയും വ്യാപിച്ചുകിടക്കുന്ന തീവ്രമായ ഭൂകമ്പ പ്രവര്‍ത്തനത്തിന്റെ മേഖലയാണ് പെടുന്നത്. 13 ലക്ഷം ജനസംഖ്യയുള്ള ഒരു ദ്വീപ് രാഷ്ട്രമാണ് കിഴക്കന്‍ തിമോര്‍.