24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്ത്രീകൾ പൊതുരംഗത്തേക്കെത്തുന്നതു വിലക്കുന്നത് നിയമ ലംഘനം: ഗവർണർ
Kerala

സ്ത്രീകൾ പൊതുരംഗത്തേക്കെത്തുന്നതു വിലക്കുന്നത് നിയമ ലംഘനം: ഗവർണർ

സ്ത്രീകൾ പൊതുരംഗത്തേക്കെത്തുന്നതിനും പൊതുപ്രവർത്തനം നടത്തുന്നതിനും നിയന്ത്രണമേർപ്പെടുത്തുന്ന പുരുഷാധിപത്യം ഇന്നുമുണ്ടെന്നും ഇതു ഭരണഘടനയുടേയും സ്ത്രീ സംരക്ഷണത്തിനുള്ള നിയമങ്ങളുടേയും ലംഘനമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികളുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം പാർശ്വവത്കരണത്തെ അവഗണിക്കുന്ന നിശബ്ദത വേദനാജനകമാണെന്നു ഗവർണർ പറഞ്ഞു. ഭരണഘടനയിൽ സ്ത്രീക്കും പുരുഷനും തുല്യ പരിഗണനയാണ്. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ സ്വഭാവമാണത്. രാഷ്ട്ര നിർമാണ പ്രവർത്തനങ്ങളിൽ സ്ത്രീകൾക്കും തുല്യ പങ്കാളിത്തം നൽകാൻ സഹായിക്കുന്നതാണിത്.
പുരുഷൻ സ്ത്രീകളോട് ആജ്ഞാപിക്കുന്ന രീതിക്കു മാറ്റം വരണം. പുരുഷൻമാർക്കു ചെയ്യാൻ കഴിയുന്നതിനേക്കാൾ മികച്ച രീതിയിൽ സ്ത്രീകൾക്കു പ്രവർത്തിക്കാൻ കഴിയുന്ന മേഖലകളുണ്ട്. സ്ത്രീകളുടെ ഉന്നമനം എന്ന ലക്ഷ്യത്തിനപ്പുറം സ്ത്രീകൾ നയിക്കുന്ന വികസനം എന്ന ലക്ഷ്യത്തിലേക്കു രാജ്യം നീങ്ങണമെന്നും ഗവർണർ പറഞ്ഞു.

Related posts

വ്യക്തികൾക്കും ചെറുകിട വ്യാപാരികൾക്കും വായ്പ ക്രമീകരിക്കാൻ വീണ്ടും അവസരം………..

യാഥാർഥ്യമായി പൊരിങ്ങൽകുത്ത്‌ ; അടുത്തമാസംമുതൽ വൈദ്യുതോൽപ്പാദനം

Aswathi Kottiyoor

ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടം തുടരും; രണ്ടാം ഘട്ട ക്യാംപെയിൻ നവംബർ 14 മുതൽ ജനുവരി 26 വരെ: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox