21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സംസ്ഥാനത്ത്‌ 2 ഡോസ്‌ വാക്സിനെടുത്ത്‌ 2.45 കോടിപ്പേർ
Kerala

സംസ്ഥാനത്ത്‌ 2 ഡോസ്‌ വാക്സിനെടുത്ത്‌ 2.45 കോടിപ്പേർ

സംസ്ഥാനത്ത്‌ കോവിഡ്‌ വാക്സിന്റെ രണ്ടുഡോസുമെടുത്ത്‌ 2,45,01,489 പേർ. 2021 ജനുവരി 16ന്‌ ആരംഭിച്ച വാക്സിൻ വിതരണം ഒരു വർഷവും നാലുമാസവും പിന്നിടുമ്പോഴാണ്‌ ഈ നേട്ടം.

പന്ത്രണ്ടുമുതൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ യജ്ഞത്തിന്റെ രണ്ടാംദിനമായ വ്യാഴാഴ്ച 45,881 കുട്ടികളാണ് വാക്‌സിനെടുത്തത്‌. 2,86,65,154 ആദ്യഡോസും 2,45,01,489 രണ്ടാം ഡോസും 17,27,538 കരുതൽ ഡോസുമുൾപ്പെടെ ആകെ വിതരണം ചെയ്തത്‌ 5,48,94,181 ഡോസ്‌.

യജ്ഞത്തിന്റെ ഭാഗമായി 15–- 17 പ്രായക്കാരായ 11,554ഉം 12–- 14 പ്രായക്കാരായ 34,327ഉം പേരാണ്‌ വ്യാഴാഴ്ച വാക്‌സിൻ സ്വീകരിച്ചത്‌. ശനിവരെയാണ്‌ യജ്ഞം. വ്യാഴാഴ്ച 1263 വാക്‌സിനേഷൻ കേന്ദ്രം പ്രവർത്തിച്ചു. 12നു മുകളിലുള്ളവർക്കായി 699 കേന്ദ്രവും 15നു മുകളിലുള്ളവർക്കായി 301 കേന്ദ്രവും 18നു മുകളിലുള്ളവർക്കായി 263 കേന്ദ്രവുമാണ് പ്രവർത്തിച്ചത്.

ശതമാനക്കണക്ക്‌

പ്രായം ആദ്യഡോസ്‌ രണ്ടാംഡോസ്‌
15 –- 17 82 53
12 –- 14 44 12

Related posts

അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

മുഖ്യമന്ത്രിക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇ​നി ക​റു​ത്ത ഇ​ന്നോ​വ കാ​റു​ക​ൾ

Aswathi Kottiyoor

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox