24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വാക്സിനേഷൻ യജ്ഞത്തിൽ ആവേശത്തോടെ കുട്ടികളെത്തി
Kerala

വാക്സിനേഷൻ യജ്ഞത്തിൽ ആവേശത്തോടെ കുട്ടികളെത്തി

12 വയസ് മുതൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് (മെയ് 26) 45,881 കുട്ടികൾ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 15 മുതൽ 17 വരെ പ്രായമുള്ള 11,554 കുട്ടികളും 12 മുതൽ 14 വരെ പ്രായമുള്ള 34,327 കുട്ടികളും വാക്സിൻ സ്വീകരിച്ചു. 15 മുതൽ 17 വരെ പ്രായമുള്ള 5,054 കുട്ടികൾ ആദ്യ ഡോസും 6,500 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതൽ 14 വരെ പ്രായമുള്ള 27,486 കുട്ടികൾ ആദ്യ ഡോസും 6,841 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. വാക്സിനേഷൻ യജ്ഞം മേയ് 28 വരെ തുടരും. കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലയയ്ക്കാൻ 12 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകേണ്ടതാണെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ആകെ 1263 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഇന്നു പ്രവർത്തിച്ചത്. 12 വയസിന് മുകളിലുള്ള കുട്ടികൾക്കായി 699 വാക്സിനേഷൻ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവർക്കായി 301 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവർക്കായി 263 കേന്ദ്രങ്ങളുമാണ് പ്രവർത്തിച്ചത്.
15 മുതൽ 17 വരെ പ്രായമുള്ള 82 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 53 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകി. 12 മുതൽ 14 വരെ പ്രായമുള്ള 44 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 12 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

Related posts

അനുദിന ഇന്ധനവില വർദ്ധന ജനദ്രോഹം; വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രം ഇടപെടണം- മുഖ്യമന്ത്രി

Aswathi Kottiyoor

അതിദാരിദ്ര ലഘൂകരണം: ഹ്രസ്വകാല പദ്ധതികൾ ജനുവരിയിൽ പൂർത്തിയാക്കും: മന്ത്രി എം.ബി. രാജേഷ്

Aswathi Kottiyoor

കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍

Aswathi Kottiyoor
WordPress Image Lightbox