22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കേ​ള​ക​ത്തെ പോ​ലീ​സ് മ​ർ​ദ​നം റൂ​റ​ൽ എ​സ്പി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Kerala

കേ​ള​ക​ത്തെ പോ​ലീ​സ് മ​ർ​ദ​നം റൂ​റ​ൽ എ​സ്പി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ണ്ണൂ​ർ: കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ യു​വാ​വി​നെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി ആ​ൽ​ബി​ൻ ജോ​സ് (26) സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
15 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ 18 ന് ​ഉ​ച്ച​യ്ക്ക് കേ​ള​കം സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച് മ​ർ​ദി​ച്ചെ​ന്നാ​ണു പ​രാ​തി.
പാ​ൽ​ചു​ര​ത്ത് ഒ​രു ക​ട​യു​ടെ ഗ്ലാ​സ് ത​ക​ർ​ത്ത​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു മ​ർ​ദ​നം.
പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ ത​നി​ക്ക് മൂ​ത്ര​മൊ​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് ആ​ൽ​ബി​ൻ ജോ​സ് പ​രാ​തി​യി​ൽ പ​റ​യു​ന്നു. നാ​ഭി​ക്കും മു​ഖ​ത്തും ച​വി​ട്ടേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts

പ്രവാസിക്ഷേമം; നോർക്കയ്‌ക്ക്‌ ദേശീയ പുരസ്‌കാരം

രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധനവ്

Aswathi Kottiyoor

നാല്‌ വർഷം 1145 ഓഫീസ്‌ സമുച്ചയം ; 1000 കോടിയുടെ പദ്ധതിക്ക്‌ കിഫ്‌ബി അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox