പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് ജൂൺ മൂന്നിന് തുടങ്ങും. ഡി. എഫ്. ഒ. പി. കാർത്തിക്, കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം, കേളകം ഗ്രാമപ്പഞ്ചായത്തു പ്രസിഡൻ്റ് സി. ടി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനിച്ചത്. ഇതിനു മുന്നോടിയായി പാലുകാച്ചിമല കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. ട്രക്കിങിൻ്റെ ബെയ്സ് ക്യാമ്പായ സെയ്ൻ്റ് തോമസ് മൗണ്ടിൽ ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സ്ഥലം, ശൗച്യാലയ സൗകര്യങ്ങളും ഒരുക്കും. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗാർഡുകളെയും നിയമിക്കും. ജൂൺ മൂന്നിന്ട്രക്കിങ് തുടങ്ങുമെന്ന് ഡി. എഫ്. ഒ. പറഞ്ഞു. മറ്റടിസ്ഥാന സൗകര്യങ്ങൾ ഘട്ടം ഘട്ടമായി സ്ഥാപിക്കും. അടിസ്ഥാന സൗകര്യങ്ങളൊരുക്കി, വനത്തിൻ്റെ തനിമ നിലനിറുത്തി ടൂറിസം പദ്ധതി വേഗത്തിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഡി. എഫ്. ഒ. പറഞ്ഞു.