25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഞങ്ങളും കൃഷിയിലേക്ക്; തില്ലങ്കേരി പഞ്ചായത്ത് തല ഉദ്ഘാടനം
Kerala

ഞങ്ങളും കൃഷിയിലേക്ക്; തില്ലങ്കേരി പഞ്ചായത്ത് തല ഉദ്ഘാടനം

തില്ലങ്കേരി: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ തില്ലങ്കേരി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം തില്ലങ്കേരി പനക്കാട് തെരുവില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അഞ്ജന സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണം നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീദ സാദിഖ്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ പി.കെ രതീഷ്, കെ.വി ആശ, വി.വിമല, പഞ്ചായത്തംഗങ്ങളായ എന്‍. മനോജ്, കെ കുമാരന്‍, സി. നസീമ, ആനന്ദവല്ലി, പി.ഡി മനീഷ, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ ഷാജി, മുരളീധരന്‍ കൈതേരി, കെ.ഇ രാജന്‍, പി.കെ രവീന്ദ്രന്‍, ഷിഹാബ് മുസ്തഫ, ഡാരി ജോര്‍ജ്, ഷിംല, വി. മിനി, സീത തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

മലബാർ റിവർഫെസ്‌റ്റിന്‌ ആഗസ്‌ത്‌ 12ന്‌ തുടക്കം

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാ അവലോകന യോ​ഗങ്ങൾ സെപ്തംബർ 4 മുതൽ; മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor

കെട്ടിട നിർമാണ മാലിന്യത്തിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ നടപടി: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox