22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം രാജ്യത്തിന്‌ മാതൃക: ഗവർണർ
Kerala

പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം രാജ്യത്തിന്‌ മാതൃക: ഗവർണർ

പൊതുവിദ്യാഭ്യാസ മേഖലയിൽ മറ്റുള്ള സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളമെന്നും ഈ നേട്ടത്തിന്‌ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകൾക്കും പങ്കുണ്ടെന്നും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറഞ്ഞു. പ്രൈവറ്റ് സ്കൂൾ (എയ്‌ഡഡ്) മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ ദേശീയ വിദ്യാഭ്യാസ നയവും കേരളവും എന്ന വിഷയത്തിലുള്ള സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

ദേശീയ വിദ്യാഭ്യാസ നയത്തിൽ അപാകതകളുണ്ടെങ്കിൽ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരത്തിന്‌ ശ്രമിക്കുമെന്ന്‌ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കല്ലട ഗിരീഷ് അധ്യക്ഷനായി. നാലകത്ത് സൂപ്പി, ഡോ.വർക്കി ആറ്റുപുറത്ത്, ഷാജിർ ഖാൻ, ഹാഷിം, സഫീർ നജ്‌മുദീൻ, ദുർഗാ കൃഷ്ണ, മണി കൊല്ലം, നാസർ എടരിക്കോട്, രാധാകൃഷ്ണൻ പാലക്കാട്, അഡ്വ. എ എ ഹമീദ്, കെ ഗുലാബ് ഖാൻ, രാമകൃഷ്ണൻ, വി വി ഉല്ലാസ് രാജ്, വർഗീസ് തേക്കിലക്കാടൻ എന്നിവർ സംസാരിച്ചു.

Related posts

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌‌സ്‌പ്രസ് സർവീസ് ആരംഭിച്ചു

Aswathi Kottiyoor

സ്ഥിരം മയക്കുമരുന്ന് കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കും മയക്കുമരുന്നിനെതിരായ പ്രവർത്തനം വീടുകളിൽനിന്ന് തുടങ്ങണം: മുഖ്യമന്ത്രി.*

Aswathi Kottiyoor

സിറോമലബാർ സഭാ ഭൂമി ഇടപാട് കേസ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകും

Aswathi Kottiyoor
WordPress Image Lightbox