കണ്ണൂർ: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെയും യുവജന ക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ടീം കണ്ണൂര്‍’ സന്നദ്ധ സേനയെ സജ്ജമാക്കുന്നു. ഇതിന്റെ ഭാഗമായി നടന്ന പരിശീലന പരിപാടി ബോഡി ബില്‍ഡര്‍ ഷിനു ചൊവ്വ ഉദ്ഘാടനം ചെയ്തു.
യുവജന ക്ഷേമ ബോര്‍ഡ് വോളണ്ടിയര്‍മാര്‍, വിവിധ തദ്ദേശ സ്ഥാപന പരിധിയിലുള്ളവര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിങ്ങനെ 500 പേര്‍ക്കാണ് പരിശീലനം നല്‍കിയത്.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്പി പ്രിന്‍സ് ഏബ്രഹാം, ജൂണിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി. സന്തോഷ്, കണ്ണൂര്‍ ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എം. ദിലീഷ് എന്നിവര്‍ ക്ലാസെടുത്തു.