24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊച്ചി മെട്രോ; ജൂൺ ഒന്നിന് അധ്യാപകർക്കും വിദ്യാർഥികൾക്കും സൗജന്യ യാത്ര
Kerala

കൊച്ചി മെട്രോ; ജൂൺ ഒന്നിന് അധ്യാപകർക്കും വിദ്യാർഥികൾക്കും സൗജന്യ യാത്ര

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ ജൂൺ ഒന്നാം തീയതി കൊച്ചി മെട്രോയിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും യാത്ര സൗജന്യമാക്കിയതായി അധികൃതർ. ജൂൺ ഒന്നാം തീയതി രാവിലെ 7 മണി മുതല്‍ 9 മണി വരെയും ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയുമാണ് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാൻ അവസരമുള്ളത്.

സൗജന്യയാത്രക്കായി വിദ്യാര്‍ഥികളും അധ്യാപകരും തിരിച്ചറിയല്‍ കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണമെന്നും, ഒന്നാം ക്‌ളാസ് മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ യാത്രയ്‌ക്ക്‌ അര്‍ഹതയുണ്ടാവുകയെന്നും അധികൃതർ വ്യക്‌തമാക്കി.

Related posts

ഇടുക്കി ഡാമില്‍ ഓറഞ്ച്‌ അലര്‍ട്ട്‌; കക്കി, ഷോളയാര്‍ ഡാമുകള്‍ ഇന്ന്‌ തുറക്കും

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

പ്രൊഫഷണൽ കോഴ്സുകൾ: ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ സംമ്പന്ധിച്ച കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടിയന്തര ഉത്തരവിന് കമ്മീഷൻ നിർദേശം

Aswathi Kottiyoor
WordPress Image Lightbox