24.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala

ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസം ജില്ല ഉപജില്ലാ തലങ്ങളില്‍ യോഗങ്ങള്‍ വിളിച്ച് മുന്നൊരുക്കം വിലയിരുത്തും. ജൂണ്‍ 1 ന് കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

കൊവിഡിന്റെ തീവ്ര ഘട്ടങ്ങള്‍ പിന്നിട്ട് പഴയ പോലെ സജീവ അധ്യായന വര്‍ഷത്തിലേക്കാണ് കടക്കുന്നത്, മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ അധ്യായന വര്‍ഷത്തില്‍ കുട്ടികളുടെ അക്കാദമിക്ക് നിലവാരം ഉയര്‍ത്തുക, ഭിന്ന ശേഷി സൗഹൃദമാക്കുക എന്നതിനാണ് ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അച്ചടി വിതരണം പൂര്‍ത്തിയാകുന്നു. മൂന്ന് ഭാഗമയാണ് അച്ചടി നടക്കുന്നത് 4 കോടി 88 ലക്ഷം പാഠം പുസ്തകങ്ങളാണ് ആവശ്യമായി വരുന്നത്, യൂണിഫോം 25 ന് മുന്‍പ് കൊടുത്തു തീര്‍ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

Related posts

പാല്‍വില ഉടൻ കൂട്ടില്ല; ക്ഷീര കർഷകരെ സഹായിക്കും: ഉറപ്പുമായി മിൽമ.

Aswathi Kottiyoor

മത്സ്യബന്ധനത്തിനായി കൂടുതൽ മണ്ണെണ്ണ ലഭ്യമാക്കാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും

Aswathi Kottiyoor

നാ​യ​ക​ളി​ൽനി​ന്നു ക​ടി​യേ​റ്റു​ള്ള മ​ര​ണ​ങ്ങ​ൾ വി​ദ​ഗ്ധ സ​മി​തി അ​ന്വേ​ഷി​ക്കും

Aswathi Kottiyoor
WordPress Image Lightbox