22.8 C
Iritty, IN
September 19, 2024
  • Home
  • Iritty
  • വിദ്യാഗോപാലമന്ത്രാർച്ചനയും പഠന ക്ലാസും
Iritty

വിദ്യാഗോപാലമന്ത്രാർച്ചനയും പഠന ക്ലാസും

ഇരിട്ടി: ആറളം കീച്ചേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അധ്യയന വർഷം തുടങ്ങുന്നതിനു മുന്നോടിയായി വിദ്ധ്യാർത്ഥികൾക്കുവേണ്ടി വിദ്യാഗോപാലമന്ത്രാർച്ചന നടത്തി. നൂറിലധികം കുട്ടികൾ പങ്കെടുത്ത ചടങ്ങിന് ഉണ്ണികൃഷ്ണ വാര്യർ പട്ടാന്നൂർ നേതൃത്വം നൽകി. തുടർന്ന് സൈബർ ലോകത്തെ കാണാച്ചതികൾ എന്ന വിഷയത്തിൽ കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി പഠന ക്ലാസ് നടന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രിയേഷ് പയ്യന്നൂർ ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ ക്ഷേത്രം പ്രസിഡൻ്റ് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം സെക്രട്ടറി ഉണ്ണികൃഷ്ണൻ കീച്ചേരി സ്വാഗതവും ഒ. കെ. സുകുമാരി നന്ദിയും പറഞ്ഞു.

Related posts

സിപിഎം പുന്നാട് ലോക്കൽ കമ്മിറ്റിയുടെ നവീകരിച്ച ഇഎംഎസ് സ്മാരക മന്ദിരം ഉദ്‌ഘാടനം 25 ന്

Aswathi Kottiyoor

ഇരിട്ടി നഗരസഭയിൽ തുമ്പൂർ മുഴി ജൈവ മാലിന്യ സംസ്‌ക്കരണം യാഥാർത്ഥ്യമായി

Aswathi Kottiyoor

ഇരിട്ടിയിൽ സ്റ്റേഡിയം അനുവദിക്കണം

Aswathi Kottiyoor
WordPress Image Lightbox