24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ജൽ ജീവൻ ഇരിട്ടി ബ്ലോക്ക് തല ബോധവൽക്കരണ വികസന സെമിനാർ നടത്തി
Iritty

ജൽ ജീവൻ ഇരിട്ടി ബ്ലോക്ക് തല ബോധവൽക്കരണ വികസന സെമിനാർ നടത്തി

ഇരിട്ടി: ജല ജീവൻ മിഷൻ ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി ഇരിട്ടി ബ്ലോക്കിലെ അയ്യൻകുന്ന്, ആറളം, പായം, തില്ലങ്കേരി, പേരാവൂർ ബ്ലോക്കിലെ മുഴക്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, സെക്രട്ടറിമാർ, ജലജീവൻ മിഷൻ പദ്ധതി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ എന്നിവർക്കുള്ള ഇരിട്ടി ബ്ലോക്ക് തല ബോധവൽക്കരണ വികസന സെമിനാർ എംഎൽഎ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പ്രസിഡൻറ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജേഷ്, അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. കെ. ചന്ദ്രൻ, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചന്ദ്രൻ അണിയേരി, ജീവൻ ജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടർ പി. എം. പത്രോസ്, കെ.ടി. ജോൺ , അക്ഷര തോമസ് എന്നിവർ സംസാരിച്ചു.
വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ പി.എ. അബ്ദുൽഖാദർ , പ്രിനീഷ്, ജലനിധി ട്രൈബൽ ഡെവലപ്മെൻറ് സ്പെഷ്യലിസ്റ്റ് എ . യോഹന്നാൻ എന്നിവർ ജൽ ജീവൻ പദ്ധതിയുടെ സാങ്കേതിക നിർവഹണത്തെക്കുറിച്ചും, ജലജീവൻ മിഷൻ ആശയ ദർശനത്തെക്കുറിച്ചും ക്ലാസുകൾ നയിച്ചു. പരിപാടിയിൽ ബ്ലോക്ക് സെക്രട്ടറി സുനിൽകുമാർ സ്വാഗതവും ശ്യാമിലി ശശി നന്ദിയും പറഞ്ഞു . അഞ്ച് പഞ്ചായത്തുകൾക്കും ഇരിട്ടി ബ്ലോക്കിനും ജലജീവൻ മിഷൻ്റെ മാർഗരേഖ എംഎൽഎ വേദിയിൽ കൈമാറി. കൂടാതെ ജീവൻ ജ്യോതി എന്ന ഐ എസ് എയുടെ സ്നേഹോപകാരം വേദിയിൽ എംഎൽഎക്ക് സമർപ്പിച്ചു.

Related posts

ആറളം കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണ ചന്ത ആരംഭിച്ചു

Aswathi Kottiyoor

ആറളത്ത് വീട്ടിനുള്ളിൽ വീട്ടമ്മയെ വെട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തി; അപകടമാണെന്ന വീട്ടമ്മയുടെ മൊഴിയിൽ ദുരൂഹത

Aswathi Kottiyoor

പുതിയ പുരയിൽ അബ്ദുൽ ഖാദർ ഹാജി (65) നിര്യാതനായി.

Aswathi Kottiyoor
WordPress Image Lightbox