22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്
Kerala

ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്

*സംസ്ഥാനത്തെ മുഴുവൻ ആശാ പ്രവർത്തകരെയും മന്ത്രി അഭിനന്ദിച്ചു
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ മുഴുവൻ ആശാപ്രവർത്തകരേയും മന്ത്രി അഭിനന്ദിച്ചു. ആരോഗ്യ മേഖലയിൽ ആശാ പ്രവർത്തകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഫീൽഡ് തലത്തിൽ കഷ്ടപ്പെട്ട് സേവനമനുഷ്ഠിക്കുന്നവരാണവർ. എല്ലാ ജില്ലകളിലുമായി നിലവിൽ 21,694 പേർ ഗ്രാമ പ്രദേശങ്ങളിലും 4205 പേർ നഗര പ്രദേശങ്ങളിലും 549 പേർ ടൈബ്രൽ മേഖലയിലുമായി ആകെ 26,448 പേർ ആശ പ്രവർത്തകരായി പ്രവർത്തിച്ചു വരുന്നു. കോവിഡ് സാഹചര്യത്തിൽ ആശാ പ്രവർത്തകർ എല്ലായിപ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. സാധാരണ പ്രവർത്തനങ്ങളേക്കാൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടാണ് ഇവർ പ്രവർത്തിക്കുന്നത്. ലോകം ആശാ പ്രവർത്തകരെ ആദരിക്കുമ്പോൾ കേരളത്തിലെ ഓരോ ആശാ പ്രവർത്തകയ്ക്കും അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
മാതൃശിശു സംരക്ഷണം ഉറപ്പാക്കുക, പ്രാഥമിക വൈദ്യസഹായം എത്തിക്കുക, അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്ന് താഴേത്തട്ടിലുള്ളവർക്ക് സേവനം ഉറപ്പാക്കുക, പകർച്ച വ്യാധിനിയന്ത്രണ പരിപാടികൾ, കൊതുകു നിവാരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവഹിക്കുക, പ്രാദേശിക ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കി അവ പരിഹരിക്കാൻ വാർഡ് ആരോഗ്യ ശുചിത്വ കമ്മിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുക, ഗർഭിണികൾക്കും കുട്ടികൾക്കുമുളള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക, പകർച്ചവ്യാധികൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമൊപ്പം ജീവിതശൈലീ രോഗങ്ങൾ, സാന്ത്വന ശുശ്രൂഷ, സാമൂഹിക പങ്കാളിത്തത്തോടെയുള്ള മാനസികാരോഗ്യ പരിപാടി തുടങ്ങിയവയാണ് ആശ പ്രവർത്തകരുടെ പ്രധാന ചുമതലകൾ.

Related posts

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍; 35 മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചു

Aswathi Kottiyoor

കായിക രംഗത്തെ ബാഹ്യഇടപെടലുകൾ പൂർണമായി ഇല്ലാതാക്കും: മന്ത്രി വി. അബ്ദുറഹിമാൻ

Aswathi Kottiyoor

നടപടികള്‍ വേഗത്തിലാക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നഴ്‌സിങ്‌ കൗണ്‍സില്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്.*

Aswathi Kottiyoor
WordPress Image Lightbox