28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പ​ഴ​ശിപ​ദ്ധ​തി​ പ്ര​ധാ​ന ക​നാ​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ
Kerala

പ​ഴ​ശിപ​ദ്ധ​തി​ പ്ര​ധാ​ന ക​നാ​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ

മ​ട്ട​ന്നൂ​ർ: മ​ഴ​യി​ൽ ത​ക​ർ​ന്ന കാ​ര​യി​ലെ പ​ഴ​ശി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ക​നാ​ലി​ന്‍റെ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞുനീ​ങ്ങു​ന്നു. കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി​യാ​ണ് പാ​തി​വ​ഴി​യി​ൽ കി​ട​ക്കു​ന്ന​ത്. ത​ക​ർ​ന്ന റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം അ​ടു​ത്തകാ​ല​ത്ത് പൂ​ർ​ത്തി​യാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ തു​ട​ങ്ങി. റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. തോ​ടി​നു മു​ക​ളി​ലാ​യി ക​ലു​ങ്കും ഇ​തി​ന് മേ​ലെ​യാ​യി ക​നാ​ലും റോ​ഡു​മാ​ണു നി​ർ​മി​ക്കേ​ണ്ട​ത്.
ക​ലു​ങ്ക് പു​തു​ക്കി​പ്പ​ണി​യു​ന്ന പ്ര​വൃ​ത്തി ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ലോ​ടെ പൂ​ർ​ത്തി​യാ​യി​രു​ന്നു. ഇ​തി​നു മു​ക​ളി​ൽ മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യാ​ണു റോ​ഡ് നി​ർ​മി​ച്ചു ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ത്ത​ത്. ക​നാ​ലി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നു മു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്താ​ൽ മാ​ത്ര​മേ വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ൻ ക​ഴി​യു​ക. ക​ന​ത്ത മ​ഴപെ​യ്താ​ൽ മ​ണ്ണി​ട്ട​ത് ഒ​ഴു​കി​പ്പോ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ക​നാ​ൽ വ​ഴി​തി​രി​ച്ചു​വി​ട്ടാ​ണു പ്ര​വൃ​ത്തി ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​നു​ണ്ട്. 2019 ഓ​ഗ​സ്റ്റി​ലാ​ണു ക​ന​ത്ത മ​ഴ​യി​ൽ പ്ര​ധാ​ന ക​നാ​ൽ ത​ക​രു​ക​യും റോ​ഡ് നെ​ടു​കെ പി​ള​രു​ക​യും ചെ​യ്ത​ത്. വ​ള​യാ​ൽ ക​നാ​ൽ റോ​ഡി​ലെ കാ​ര​യി​ൽ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗം ത​ക​ർ​ന്ന് ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും നി​ല​ച്ചു. കീ​ഴ​ല്ലൂ​ർ, തെ​ളു​പ്പ്, വേ​ങ്ങാ​ട്, അ​ഞ്ച​ര​ക്ക​ണ്ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി​യാ​ണു ക​ട​ന്നു​പോ​യി​രു​ന്ന​ത്. വെ​ങ്ങ​ലോ​ട്, തെ​ളു​പ്പ് ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ വ​ലി​യ യാ​ത്രാ​ദു​രി​ത​ത്തി​ലാ​യി​രു​ന്നു.
ക​രാ​ർപ്ര​കാ​രം ക​ഴി​ഞ്ഞ ജൂ​ണി​ൽ ത​ന്നെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കണം. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യ മ​ഴ​യാ​ണു പ്ര​വൃ​ത്തി​യെ ബാ​ധി​ച്ച​തെ​ന്നാ​ണു ക​രാ​ർ ക​മ്പ​നി പ​റ​യു​ന്ന​ത്. മൂ​ന്നു​വ​ർ​ഷം മു​മ്പ് മ​ഴ​യി​ൽ റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്നു റോ​ഡി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 50 ല​ക്ഷം രൂ​പ​യ്ക്ക് ടെ​ൻ​ഡ​ർ ന​ൽ​കി നി​ർ​മാ​ണം തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണു റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. കോ​ടി​ക​ളാ​ണു പി​ന്നീ​ട് ക​നാ​ലി​ന്‍റെ​യും റോ​ഡി​ന്‍റെ​യും പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്ന​ത്.

Related posts

നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നവരെ നിലയ്ക്കു നിർത്തണം: ജാഗ്രതാ സമിതി

Aswathi Kottiyoor

വിഷു-റംസാൻ: സർക്കാർ നൽകിയത്‌ 6871 കോടി

Aswathi Kottiyoor

കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു : *രോഗം യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

Aswathi Kottiyoor
WordPress Image Lightbox