24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന മെഡിക്കല്‍ കോളേജുകളില്‍ കര്‍ശനമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Kerala

ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന മെഡിക്കല്‍ കോളേജുകളില്‍ കര്‍ശനമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിര്‍ബന്ധമായും ഐഡന്‍റിറ്റി കാര്‍ഡ് ജീവനക്കാരും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും ധരിച്ചിരിക്കണം.

ഐഡന്‍റിറ്റി കാര്‍ഡ് സുരക്ഷാ ജീവനക്കാര്‍ പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം. ഇത് നിര്‍ബന്ധമായും ഉത്തരവാദപ്പെട്ടവര്‍ നടപ്പിലാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. ഇതുമായി പൊതുജനങ്ങളും ജീവനക്കാരും സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത് വ്യാജ ഡോക്ടറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിടികൂടിയ സാഹചര്യത്തിലാണ്. ഒറ്റപ്പെട്ട സംഭവമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നതെങ്കിലും കര്‍ശന നടപടി ഇനിയാവര്‍ത്തിക്കാതിരിക്കാനാണ് സ്വീകരിക്കുന്നത്. പ്രതിദിനം ആയിരക്കണക്കിന് ആളുകള്‍ വന്ന് പോകുന്ന സ്ഥലമാണ് മെഡിക്കല്‍ കോളേജുകള്‍. എന്തെങ്കിലും സംശയം രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ തോന്നുന്നുവെങ്കില്‍ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Related posts

കോ​വി​ഡ് ഡ്യൂ​ട്ടി​ക്കി​ട​യി​ൽ ന​ടു​റോ​ഡി​ലൊ​രു യാ​ത്ര​യ​യ​പ്പ്

തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌; വോട്ടെണ്ണൽ 10 ന്‌ ആരംഭിക്കും

Aswathi Kottiyoor

ഓണക്കിറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കും: സപ്ലൈകോ.

Aswathi Kottiyoor
WordPress Image Lightbox