26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കുട്ടികളെ റാലികളിൽ പങ്കെടുപ്പിക്കുന്നതും മുദ്രാവാക്യം വിളിപ്പിക്കുന്നതും നിരോധിക്കേണ്ടതല്ലേ -ഹൈകോടതി
Kerala

കുട്ടികളെ റാലികളിൽ പങ്കെടുപ്പിക്കുന്നതും മുദ്രാവാക്യം വിളിപ്പിക്കുന്നതും നിരോധിക്കേണ്ടതല്ലേ -ഹൈകോടതി

കുട്ടികളെ രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ പങ്കെടുപ്പിക്കുന്നതും മുദ്രാവാക്യം വിളിപ്പിക്കുന്നതും നിരോധിക്കേണ്ടതല്ലേയെന്ന്​ ഹൈകോടതി. പോക്സോ കേസുകളുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടെ, ആലപ്പുഴയിൽ കഴിഞ്ഞ ദിവസം പോപുലർ ഫ്രണ്ട്​ നടത്തിയ റാലിയിൽ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടത്​ പരാമർശിക്കുകയായിരുന്നു സിംഗിൾ ബെഞ്ച്​.കുട്ടികളെ പാർട്ടിയുടെ റാലികളിൽ പങ്കെടുപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാവുകയാണെന്ന്​ ജസ്റ്റിസ്​ പി. ഗോപിനാഥ്​ അഭിപ്രായപ്പെട്ടു.

ഈ കുട്ടികൾ വളർന്നുവരുമ്പോൾ ഇവരുടെ മനസ്സ്​ എങ്ങനെയാണ് രൂപപ്പെട്ടിട്ടുണ്ടാവുക? അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ കുട്ടികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് അഭികാമ്യമാണോയെന്നു ചിന്തിക്കേണ്ടതുണ്ടെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു.

Related posts

എയ്ഡഡ് സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് പി എഫ് അനുകൂല്യം

Aswathi Kottiyoor

പുരാരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി ഉദ്ഘാടനം ഇന്ന്(06 ഏപ്രിൽ)

Aswathi Kottiyoor

കാർഷികയന്ത്ര ഗവേഷണത്തിന് പ്രോത്സാഹനം*

Aswathi Kottiyoor
WordPress Image Lightbox