21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • തദ്ദേശ ഉപതിരഞ്ഞെടുപ്പ് 19 വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു
Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ് 19 വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു

മലപ്പുറം ജില്ലാപഞ്ചായത്തിലെ ആതവനാട് ഉൾപ്പെടെ സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വോട്ടർപട്ടിക മേയ് 25 ന് അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂൺ എട്ടിന് വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും. അന്തിമ വോട്ടർപട്ടിക ജൂൺ 18 ന് പ്രസിദ്ധീകരിക്കും.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞിരിക്കണം. പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ www.lsgelection.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകളോ സ്ഥാനമാറ്റമോ വരുത്തുന്നതിനുള്ള അപേക്ഷകളും ഓൺലൈനായി വേണം നൽകേണ്ടത്. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ നിശ്ചിത ഫാറത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാലിലൂടെയോ നൽകണം.
കരട് വോട്ടർപട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ ഓഫീസിലും വില്ലേജാഫീസിലും താലൂക്കാഫീസിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ വെബ് സൈറ്റിലും അവ പരിശോധനയ്ക്ക് ലഭ്യമാണ്.
പത്ത് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, പന്ത്രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനു വേണ്ടിയാണ് വോട്ടർപട്ടിക പുതുക്കുന്നത്. അവ ജില്ലാ ക്രമത്തിൽ താഴെ പറയുന്നു.
കൊല്ലം ജില്ല – ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ ആലുംമൂട്
ആലപ്പുഴ ജില്ല – പാലമേൽ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി
കോട്ടയം ജില്ല – കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ
ഇടുക്കി ജില്ല – വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ അച്ചൻകാനം, രാജകുമാരി ഗ്രാമപഞ്ചായത്തിലെ കുംഭപ്പാറ
എറണാകുളം ജില്ല – ആലുവ മുനിസിപ്പാലിറ്റിയിലെ പുളിഞ്ചോട്
തൃശ്ശൂർ ജില്ല – കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂത്തേടത്ത്പടി
പാലക്കാട് ജില്ല – തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി
മലപ്പുറം ജില്ല – മലപ്പുറം മുനിസിപ്പാലിറ്റിയിലെ മൂന്നാംപടി, മഞ്ചേരി മുനിസിപ്പാലിറ്റിയിലെ കിഴക്കേതല, മലപ്പുറം ജില്ലാപഞ്ചായത്തിലെ ആതവനാട്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ്, കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം
കോഴിക്കോട് ജില്ല -തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കര സൗത്ത്
കാസർഗോഡ് ജില്ല – കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ തോയമ്മൽ, ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ പട്ടാജെ, പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുഴ, കുമ്പള ഗ്രാമപഞ്ചായത്തിലെ പെർവാഡ്.

Related posts

ജനകീയം 2022 ക്വിസ് മത്സരം; ഒന്നാം സ്ഥാനം കണ്ണൂർ ജില്ലയ്ക്ക്

Aswathi Kottiyoor

കള്ളുഷാപ്പില്‍ കത്തിക്കുത്ത്; യുവാവ് മരിച്ചു, പ്രതി അറസ്റ്റില്‍

Aswathi Kottiyoor

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

Aswathi Kottiyoor
WordPress Image Lightbox