മേയ് മാസത്തെ ശമ്പളം സമയത്ത് നൽകുന്നതിന് കൂടുതൽ സർക്കാർ സഹായം തേടി കെഎസ്ആർടിസി. 65 കോടി രൂപ ധനസഹായം ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റ് ധനവകുപ്പിന് കത്ത് നൽകി.
പതിവായി നൽകുന്ന 30 കോടിക്ക് പുറമെ 35 കോടി രൂപ കൂടി വേണമെന്നാണ് ആവശ്യം. മേയ് മാസത്തെ അവസാന പ്രവർത്തി ദിവസം ആയ 31ന് ആണ് ശമ്പളം നൽകേണ്ടത്. ഗതാഗത മന്ത്രിയുമായി മുൻപ് നടത്തിയ ചർച്ചയിൽ ഓരോ മാസത്തേയും ശമ്പളം പിറ്റേ മാസം അഞ്ചാം തീയതിക്ക് മുൻപായി നൽകാമെന്ന ഉറപ്പു നൽകിയിരുന്നു.
അതേസമയം ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഏറെക്കുറെ പൂർത്തിയായി. സർക്കാർ അധികമായി 20 കോടി രൂപ കൂടി നൽകിയതോടെയാണ് പ്രശ്നപരിഹാരമായത്.