21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • മഹാമാരിക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് സിസ്റ്റർ ലിനിയുടെ ഓർമ്മകൾ എന്നും പ്രചോദനം: മുഖ്യമന്ത്രി
Kerala

മഹാമാരിക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് സിസ്റ്റർ ലിനിയുടെ ഓർമ്മകൾ എന്നും പ്രചോദനം: മുഖ്യമന്ത്രി

മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് സിസ്റ്റർ ലിനിയുടെ ഓർമ്മകൾ എന്നും പ്രചോദനമായിരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സിസ്റ്റർ ലിനിയുടെ അനശ്വര രക്തസാക്ഷിത്വത്തിന് നാലാണ്ട് തികയുകയാണ്. നിപ്പയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനായി കേരള ജനത നടത്തിയ പോരാട്ടത്തിൻ്റെ ഓർമ്മ കൂടി ഇന്ന് പുതുക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.

സിസ്റ്റർ ലിനി ആ പോരാട്ടത്തിന്റെ ചുരുക്കപ്പേരു കൂടിയാണ്. മറ്റൊരു മഹാമാരിയിൽ നിന്നും പൂർണമായും വിടുതൽ നേടിയിട്ടില്ലാത്ത ഒരു കാലത്താണ് നമ്മളിന്നുള്ളത്.സ്വന്തം ജീവന്‍ ത്യജിച്ചും ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകർന്ന ലിനിയുടെ സ്‌മരണയ്ക്കു മുന്നിൽ ആദരാഞജലികൾ അർപ്പിക്കുന്നു – മുഖ്യമന്ത്രി പറഞ്ഞു.

Related posts

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ കെ.​എ​സ്.​സേ​തു​മാ​ധ​വ​ൻ (94) അ​ന്ത​രി​ച്ചു.

Aswathi Kottiyoor

നാലു വർഷം കൊണ്ട് സംസ്ഥാനത്ത് 40 ലക്ഷം തൊഴിലവസരങ്ങൾ: മുഖ്യമന്ത്രി

Aswathi Kottiyoor

ദേശീയ പണിമുടക്ക്‌ ഞായർ അർധരാത്രി മുതൽ

Aswathi Kottiyoor
WordPress Image Lightbox