ഇരിട്ടിയിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുംഇരിട്ടി: അശ്രദ്ധമായ ഡ്രൈവിംഗും റോഡപകടവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തിൽ സിസിടി വി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ നിർദേശം നൽകി.
ഇരിട്ടി ടൗണ്‍, പാലത്തിന് സമീപം, പയഞ്ചേരി മുക്ക് ഉള്‍പെടെ ടൗണ്‍ മുഴുവനായി കവറേജ് ലഭിക്കുംവിധം ടൗണില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. മേഖലയിലെ മിക്ക പോലീസ് സ്റ്റേഷനുകളും ഇത്തരത്തില്‍ സിസിടിവി ടൗണില്‍ ഘടിപ്പിച്ചിട്ടുണ്ട്. പോലീസ് സിസിടിവി ഘടിപ്പിച്ചതല്ലാതെ നിയമ ലംഘനം കണ്ടെത്താന്‍ സുഷ്മ നിരീക്ഷണം നടത്തുന്നില്ലന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇരുപത്തിനാല് മണിക്കൂറും സിസിടിവി കാമറ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത്.
വാഹനങ്ങളുടെ നമ്പര്‍ ഉള്‍പെടെ പോലീസ് സ്റ്റേഷനില്‍ ഇരുന്നാല്‍ കാണത്തക്കവിധം സൂക്ഷ്മമായാണ് കാമറകള്‍ ഘടിപ്പിച്ചിരിക്കുന്നത്.
previous post