24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഹൈക്കോടതി ശിക്ഷിച്ച പഞ്ചായത്ത് അംഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി
Kerala

ഹൈക്കോടതി ശിക്ഷിച്ച പഞ്ചായത്ത് അംഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി

കേരള ഹൈക്കോടതി നാല് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച കാസർഗോഡ് കുമ്പള ഗ്രാമപഞ്ചായത്ത് അംഗം എസ്.കൊഗ്ഗു-നെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അയോഗ്യനാക്കി. 2021 ഡിസംബർ 20 മുതലാണ് അയോഗ്യത. ജയിൽ മോചിതനായശേഷം ആറ് വർഷം കൂടി അയോഗ്യതയുണ്ടാകും. പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനും അയോഗ്യതയുണ്ട്.
കുമ്പള ഗ്രാമപഞ്ചായത്തിലേക്ക് 2020 ഡിസംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ പതിനാലാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗത്തിനെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അയോഗ്യനാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയാണ് കമ്മീഷനെ സമീപിച്ചത്. സെക്രട്ടറിയുടെ അപേക്ഷ പരിഗണിച്ച് പ്രസ്തുത അംഗത്തിന് 2021 ഡിംസംബർ 20 മുതൽ അയോഗ്യത കൽപ്പിച്ച് കമ്മീഷൻ മാർച്ച് 30 ന് താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Related posts

വീടുകളിലെത്തി വാക്സീൻ നൽകാനാവില്ല: സുപ്രീം കോടതി.

Aswathi Kottiyoor

തൊടുപുഴ ഉരുള്‍പൊട്ടല്‍; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, മൃതദേഹങ്ങള്‍ കണ്ടെത്തി.*

Aswathi Kottiyoor

സ്‌കൂൾ തുറക്കൽ രക്ഷിതാക്കൾ വാക്‌സിൻ സ്വീകരിച്ചശേഷം.

Aswathi Kottiyoor
WordPress Image Lightbox