• Home
  • Kerala
  • സിറ്റി ഗ്യാസ്‌ പദ്ധതി യാഥാർഥ്യമാകുന്നു വീടുകളിൽ പാചകവാതക കണക്ഷൻ ഉടൻ
Kerala

സിറ്റി ഗ്യാസ്‌ പദ്ധതി യാഥാർഥ്യമാകുന്നു വീടുകളിൽ പാചകവാതക കണക്ഷൻ ഉടൻ

വീടുകളിൽ പൈപ്പ്‌ ലൈൻ വഴി പാചകവാതക കണക്ഷൻ നൽകുന്ന സിറ്റി ഗ്യാസ്‌ പദ്ധതി കണ്ണൂരിൽ ഉദ്‌ഘാടന സജ്ജമായി. ഗെയിലിന്റെ കൂടാളിയിലെ സിറ്റി ഗ്യാസ് സ്‌റ്റേഷൻ വഴിയാണ്‌ പ്രകൃതി വാതകം വീടുകളിലെത്തിക്കുന്നത്‌. പെസോ (പെട്രോളിയം ആൻഡ്‌ എക്സ്പ്ലോസീവ്‌ സെഫ്‌റ്റി ഓർഗനൈസേഷൻ)യുടെ അനുമതിയോടെ ഗ്യാസ്‌ സ്‌റ്റേഷൻ നേരത്തെ കമീഷൻ ചെയ്‌തിരുന്നു. സ്‌റ്റേഷൻ പ്രവർത്തന സജ്ജമാവുകയും പൈപ്പിടൽ പൂർത്തിയാവുകയും ചെയ്‌തതോടെ സിറ്റി ഗ്യാസ്‌ പദ്ധതിയിൽ കൂടാളി പഞ്ചായത്തിലെ രണ്ടും മുണ്ടേരിയിലെ ഒന്നും വാർഡുകളിലെ എണ്ണൂറോളം വീടുകളിൽ പാചകവാതക കണക്ഷൻ നൽകാനാവും. കനത്ത മഴ പ്രവർത്തനത്തെ അൽപ്പം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡുമാണ്‌ സിറ്റി ഗ്യാസ്‌ ലൈൻ പദ്ധതി നടപ്പാക്കുന്നത്‌.
കൂടാളിയിലെ സ്‌റ്റേഷനിൽനിന്ന്‌ ഗെയിൽ പൈപ്പ്‌ ലൈൻ വഴിയാണ്‌ പാചകവാതകം വിതരണംചെയ്യുക. സുരക്ഷിതമായ പോളി എത്തിലീൻ പൈപ്പുകൾ ഉപയോഗിച്ചാണ് വീടുകളിൽ ഗ്യാസ് എത്തിക്കുക. കണ്ണൂർ കോർപ്പറേഷൻ പരിധിയിലും പ്രവൃത്തി പുരോഗമിക്കുന്നു. കോർപ്പറേഷൻ പ്രദേശത്ത്‌ ഗ്യാസ് നൽകുന്നതിന്‌ ചാലോടുനിന്ന്‌ മേലെചൊവ്വവരെ എട്ടിഞ്ച് വ്യാസമുള്ള സ്റ്റീൽ മെയിൻ ലൈൻ പൈപ്പിടുന്ന പ്രവൃത്തി പൂർത്തിയാവുകയാണ്‌. ഇതിന്റെ കമീഷൻ ഉടൻ നടക്കും.
വാഹനങ്ങൾക്കാവശ്യമായ സിഎൻജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്)യും കൂടാളി സ്‌റ്റേഷനിൽനിന്ന്‌ വിതരണംചെയ്യും. നിലവിൽ പാലക്കാട്‌, കൊച്ചി എന്നിവിടങ്ങളിൽനിന്നാണ്‌ സിഎൻജി എത്തിക്കുന്നത്‌. ജില്ലയിൽ രണ്ടിടത്ത്‌ സിഎൻജി സ്‌റ്റേഷനും തുടങ്ങി. കണ്ണൂർ സെൻട്രൽ ജയിലിന്റെ ഫ്രീഡം ഫ്യൂവലിലും മട്ടന്നൂരിലും. പറശ്ശിനിക്കടവ്‌, കൂത്തുപറമ്പ്‌, പയ്യന്നൂർ, ഏച്ചൂർ എന്നിവിടങ്ങളിലും സിഎൻജി സ്‌റ്റേഷൻ സ്ഥാപിക്കും.

Related posts

ആ​ധാ​റും വോ​ട്ട​ർ ഐഡിയും ബ​ന്ധി​പ്പി​ക്കും; ബി​ല്ല് പാ​സാ​ക്കി ലോ​ക്​സ​ഭ

Aswathi Kottiyoor

🔰⭕️ഓരോ സാധനത്തിന്റെയും വില 10 മുതൽ 30 രൂപവരെ കൂടുതൽ; ഭക്ഷണവിതരണ ആപ്പുകൾ കീശ കാലിയാക്കും⭕️🔰

Aswathi Kottiyoor

കേരള വനിതാ കമ്മിഷനിൽ മൂന്ന് പുതിയ അംഗങ്ങൾ ചുമതലയേറ്റു

Aswathi Kottiyoor
WordPress Image Lightbox