• Home
  • Kerala
  • വ്യോമശേഷി: ചൈനയെ പിന്തള്ളി ഇന്ത്യൻ സേന.* ന്യൂഡൽഹി: ലോകത്തെ ശക്തരായ വ്യോമസേനകളുടെ പട്ടികയിൽ ചൈനയെ പിന്തള്ളി ഇന്ത്യൻ വ്യോമസേന മൂന്നാം സ്ഥാനത്ത്.
Kerala

വ്യോമശേഷി: ചൈനയെ പിന്തള്ളി ഇന്ത്യൻ സേന.* ന്യൂഡൽഹി: ലോകത്തെ ശക്തരായ വ്യോമസേനകളുടെ പട്ടികയിൽ ചൈനയെ പിന്തള്ളി ഇന്ത്യൻ വ്യോമസേന മൂന്നാം സ്ഥാനത്ത്.

വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ (ഡബ്ലു.ഡി.എം.എം.എ.) 2022-ലെ റാങ്കിങ്ങിലാണ് രാജ്യത്തിന്റെ മുന്നേറ്റം. ചൈനയ്ക്കു പുറമേ, ജപ്പാൻ, ഇസ്രയേൽ, ഫ്രാൻസ് രാജ്യങ്ങളുടെ വ്യോമസേനകളെയും പിന്തള്ളിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. അമേരിക്കയും റഷ്യയുമാണ് മുന്നിലുള്ളത്.

സേനയുടെ ശക്തിക്കുപുറമേ, ആധുനികവത്കരണം, ലോജിസ്റ്റിക്കൽ സപ്പോർട്ട്, ആക്രമിക്കാനും പ്രതിരോധിക്കാനുമുള്ള ശേഷി എന്നിവ വിലയിരുത്തി തയ്യാറാക്കുന്ന ട്രൂ വാല്യു റേറ്റിങ്ങിന്റെ (ടി.വി.ആർ.) അടിസ്ഥാനത്തിലാണ് റാങ്കിങ്. കേവലം വിമാനങ്ങളുടെ എണ്ണം മാത്രമല്ല, അവയുടെ പ്രവർത്തനമികവും വ്യത്യസ്ത ദൗത്യങ്ങൾക്കുവേണ്ട വിവിധതരം വിമാനങ്ങളുടെ ലഭ്യതയും കണക്കിലെടുത്താണ് ടി.വി.ആർ. തയ്യാറാക്കുന്നത്. ഇതിനുപുറമേ, സേനയുടെ പ്രവൃത്തിപരിചയം, നടപ്പാക്കിയ പ്രത്യേക ദൗത്യങ്ങൾ, പരിശീലനം, കര-നാവിക സേനകൾക്ക് നൽകുന്ന വ്യോമ പിന്തുണ എന്നതൊക്കെ റാങ്കിങ്ങിൽ പരിഗണിക്കും. 98 രാജ്യങ്ങളിലെ വ്യോമസേനകളെ നിരീക്ഷിച്ചാണ് ഡബ്ല്യു.ഡി.എം.എം.എ. പട്ടിക തയ്യാറാക്കിയത്.

രാജ്യം വിമാനങ്ങൾ ടി.വി.ആർ.

അമേരിക്കൻ വ്യോമസേന 5091 242.9

റഷ്യൻ വ്യോമസേന 3829 114.2

ഇന്ത്യൻ വ്യോമസേന 1645 69.4

ചൈനീസ് വ്യോമസേന 2040 63.8

ജപ്പാനീസ് വ്യോമസേന 779 58.1

ഇസ്രയേലി വ്യോമസേന 581 58

ഫ്രഞ്ച് വ്യോമസേന 658 56.3

ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ

യുദ്ധവിമാനം 632 എണ്ണം

സു-30 എം.കെ.ഐ. 242

മിഗ് 21 ബൈസൺ 132

ജാഗ്വാർ 130

മിഗ് 29 66

മിറാഷ് 2000 45

തേജസ് 16

റഫാൽ 1

ഹെലികോപ്റ്റർ 438 എണ്ണം

മി-17 223

ദ്രുവ് 91

ചേതക് 77

ചീറ്റ 17

മി-25/35 15

അപ്പാച്ചെ 8

ചിനൂക്ക് 6

മി-26 1

ട്രാൻസ്‌പോർട്ട് വിമാനം 250 എണ്ണം

എ.എൻ.32 104

എച്ച്.എസ്.748 57

ഡോർണിയർ 228 50

ഐ.എൽ. 76 17

സി- 17 11

സി-130 ജെ. 11

പരിശീലന വിമാനം 304 എണ്ണം

ഹോക്ക് 132 104

കിരൺ 79

പിലാറ്റസ് 75

ജാഗ്വാർ 30

മിറാഷ് 16

ഏരിയൽ റീഫ്യുവലർ 7 എണ്ണം (ആകാശത്തുവെച്ചുതന്നെ ഇന്ധനം നിറയ്ക്കുന്നതിന്)

ഐ.എൽ. 78 7ന.

Related posts

നികുതി ഇളവിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട് : മന്ത്രി എം വി ഗോവിന്ദൻ.

Aswathi Kottiyoor

4 പാലങ്ങൾ പൂർത്തിയായി

Aswathi Kottiyoor

ജീവിതശൈലീ രോഗികൾക്ക് വൃക്കരോഗ പരിശോധന നടത്തും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox