25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • കെ എസ് എഫ് ഡി സി മൾട്ടിപ്ലക്‌സ്‌ തിയേറ്റർ നിർമാണ പ്രവൃത്തിക്ക്‌ തുടക്കം
Iritty

കെ എസ് എഫ് ഡി സി മൾട്ടിപ്ലക്‌സ്‌ തിയേറ്റർ നിർമാണ പ്രവൃത്തിക്ക്‌ തുടക്കം

ഇരിട്ടി: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ പായം പഞ്ചായത്തിൽ ഇരിട്ടി- കൂട്ടുപുഴ അന്തർ സംസ്ഥാന പാതയോരത്ത് കല്ലുമുട്ടിയിൽ നിർമ്മിക്കുന്ന മൾട്ടിപ്ലക്‌സ്‌ തിയേറ്റർ സമുച്ചയ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി. മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ നിർമ്മാണപ്രവർത്തി ഉദ്‌ഘാടനം ചെയ്‌തു. സണ്ണിജോസഫ്‌ എം എൽ എ അധ്യക്ഷനായി.
പായം പഞ്ചായത്ത്‌ ഇതിനകം നിർമ്മാണം പൂർത്തികരിച്ച ബഹുനില ഷോപ്പിങ് മാളിലൊരു ഭാഗം ഉപയോഗിച്ചാണ്‌ കിഫ്‌ബി പദ്ധതിയിൽ ആറ്‌ കോടി രൂപ മുടക്കി കല്ലുമുട്ടിയിൽ ഇരട്ട തീയറ്റർ നിർമ്മിക്കുന്നത്‌. ആറ്‌ മാസം കൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ നടന്ന ചടങ്ങിൽ തിയേറ്റർ പണിയാനുള്ള പഞ്ചായത്ത്‌ കെട്ടിടത്തിന്റെ രേഖകൾ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണിന്‌ പായം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രജനി കൈമാറി. ചലച്ചിത്ര വികസന കോർപ്പറേഷൻ എംഡി എൻ. മായ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഗാനരചയിതാവും
കെഎസ്എഫ് ഡിസി ബോർഡ് മെമ്പറുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. എം വിനോദ്കുമാർ, മുൻ പ്രസിഡന്റ്‌ എൻ. അശോകൻ എന്നിവർ സംസാരിച്ചു.

Related posts

പുഴ ശുചീകരണത്തിനായി പുഴ നടത്തം സംഘടിപ്പിച്ചു

Aswathi Kottiyoor

എൻ. അശോകൻ ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി ജനറൽ സിക്രട്ടറി

Aswathi Kottiyoor

കുന്നോത്ത് ആദിവാസിയുടെ വീട് പൊളിച്ചു നീക്കിയ സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ.അഡ്വ.സണ്ണി ജോസഫ്…………….

Aswathi Kottiyoor
WordPress Image Lightbox