21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ശക്തമായ മഴ: പെരിങ്ങല്‍കുത്ത്, അരുവിക്കര ഡാമുകള്‍ തുറന്നു; മുന്നറിയിപ്പ്
Kerala

ശക്തമായ മഴ: പെരിങ്ങല്‍കുത്ത്, അരുവിക്കര ഡാമുകള്‍ തുറന്നു; മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്‌പില്‍വേ ഷട്ടറുകളിലൊന്ന് തുറന്നു. നാല് ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കും.കാസര്‍കോട് നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറന്നു. കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. പുഴയിലെ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. രണ്ട്, മൂന്ന്,നാല് ഷട്ടറുകള്‍ ആകെ 110 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഡാമിന് താഴെ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

ഭൂതത്താന്‍കെട്ട് ഡാമിന്റെ 10 ഷട്ടറുകളും ഉയര്‍ത്തി. എട്ട് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ട് ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിരിക്കുന്നത്

Related posts

പാലിയേക്കരയിൽ ടോൾ കൂട്ടുന്നു; 10 മുതൽ 65 രൂപ വരെ വർധിക്കും, കാറിന് 90 രൂപ

Aswathi Kottiyoor

16 മണിക്കൂർ; കേരളത്തിൽ എവിടെയും കൊറിയർ

Aswathi Kottiyoor

പ്രധാനമന്ത്രിയുടെ സ്വീകരണ സംഘത്തിൽ ഇല്ലാത്തത് ഔദ്യോഗിക പരിപാടി അല്ലാത്തതുകൊണ്ടാണെന്ന് ഗവർണർ

Aswathi Kottiyoor
WordPress Image Lightbox