കാർബൺ ന്യൂട്രൽ ഗവേർണൻസ് പദ്ധതിയുടെ ഭാഗമായി സർക്കാർ വകുപ്പുകൾക്ക് അനെർട്ട് നൽകുന്ന 19 ഇ-കാറുകളുടെ ഫ്ളാഗ് ഓഫ് ഇന്ന് (19 മേയ്) ഉച്ചക്ക് 12.30ന് തിരുവനന്തപുരം കവടിയാർ ജങ്ഷനിൽ നടക്കും. ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ ഫ്ളാഗ് ഓഫ് നിർവഹിക്കും. ലീസ് അടിസ്ഥാനത്തിലാണ് ഇലക്ട്രിക് കാറുകൾ അനെർട്ട് നൽകുന്നത്. ഈ സാമ്പത്തിക വർഷം 300 കാറുകൾ നൽകുകയാണു ലക്ഷ്യം. ഫ്ളാഗ് ഓഫിന്റെ ഭാഗമായി കവടിയാർ ജംഗ്ഷനിൽ ആരംഭിച്ച് വെള്ളയമ്പലം, പാളയം, ഓവർബ്രിഡ്ജ്, ഫ്ലൈ ഓവർ, പാളയം വഴി പി.എം.ജി യിൽ അവസാനിക്കുന്ന ഇ-കാറുകളുടെ റാലിയുമുണ്ടാകും.