ചെറുപുഴ: കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഞായറാഴ്ച്ച കണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.പെരിങ്ങോം കൊരങ്ങാട്ടെ പാറക്കൽ പ്രദീപ് കുമാർ ( 40 )ൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് സുഹൃത്തിന് ഒപ്പം ചെറുപുഴ കാര്യങ്കോട് പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെ ആണ് മൃതദേഹം പുഴയിൽ നാട്ടുകാർ കണ്ടത്. പെരിങ്ങോം ഫയർഫോഴ്സ് എത്തി മൃതദേഹം കരക്ക് എത്തിച്ചു.ചെറുപുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ മെഡിക്കൽ കേളേജിലേക്ക് മാറ്റി. ഭാര്യ :സുനിത.മക്കൾ: കൈലാസ് ,ദുർഗ .
കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഫയർഫോഴ്സും കണ്ണൂരിൽ നിന്നു സ്കൂബ ഡൈവിങ്ങ് മുങ്ങൽ വിദഗ്ധരും പുഴയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ ബാധിക്കുകയും ചെയ്തു.