23.8 C
Iritty, IN
July 5, 2024
  • Home
  • Delhi
  • യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ലെന്ന് കേന്ദ്രം; വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍*
Delhi

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ലെന്ന് കേന്ദ്രം; വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍*

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം പ്രതിസന്ധിയില്‍. മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ മെഡിക്കല്‍
കോളേജുകളില്‍ തുടര്‍ പഠനം നടത്താന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠന സൗകര്യമൊരുക്കിയ ബംഗാള്‍ സര്‍ക്കാറിന്റെ നടപടി ചട്ടവിരുദ്ധമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍.

യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്നും ഇന്ത്യയില്‍ മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ, ഭാവി അനിശ്ചിതത്വത്തില്‍ ആക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ബംഗാള്‍ സര്‍ക്കാര്‍, സംസ്ഥാനത്ത് മടങ്ങിയെത്തിയ 412 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കിയിരുന്നു.

രണ്ടും മൂന്നും വര്‍ഷങ്ങളില്‍ പഠിക്കുന്ന 172 വിദ്യാര്‍ത്ഥികള്‍ക്ക്, സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രാക്ടിക്കല്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കി. ഇതിനെതിരെയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ രംഗത്ത് വന്നത്. നിലവിലുള്ള മെഡിക്കല്‍ കമ്മീഷന്‍ ചട്ടമനുസരിച്ച് അത് അനുവദിക്കാന്‍ ആകില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരേ കോളേജില്‍ തന്നെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകളും, 12 മാസത്തെ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കണം എന്നാണ് നിലവിലുള്ള ചട്ടം. അല്ലാത്തപക്ഷം സ്‌ക്രീനിങ് പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

മടങ്ങിയെത്തിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ കേന്ദ്രത്തിന്റെ നിലപാട് കാര്യമായി ബാധിക്കും. യുക്രൈനില്‍ നിന്നും ഏറ്റവും കൂടുതല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തിയത് കേരളത്തിലേക്ക് ആണ്. അതേസമയം മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനുള്ള സാധ്യതകള്‍ തേടിവരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Related posts

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സുപ്രീം കോടതി അന്വേഷിക്കും

Aswathi Kottiyoor

റെയിൽപ്പാളത്തിൽനിന്ന് സെൽഫിയെടുത്താൽ പിഴ 2000*

Aswathi Kottiyoor

വ്യാപാര സംഘടനകളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തിൽ ബാധകമല്ലെന്ന് സംഘടനകൾ………..

Aswathi Kottiyoor
WordPress Image Lightbox