24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ട്രാൻസ്‌ജെൻഡർ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (മേയ് 18)
Kerala

ട്രാൻസ്‌ജെൻഡർ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (മേയ് 18)

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ പരിശീലനം നൽകുന്നതിനും തൊഴിൽ ഉറപ്പു നൽകുന്നതിനും കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുമായി സഹകരിച്ചു നടപ്പാക്കുന്ന ‘സാകല്യം പദ്ധതി’, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അടിയന്തിര ഘട്ടങ്ങളിൽ ജില്ലാ ഓഫീസർമാർ മുഖേന ഒരു ലക്ഷം രുപ വരെ ധന സഹായം അനുവദിക്കുന്ന ‘കരുതൽ പദ്ധതി’ എന്നിവയ്ക്ക് തുടക്കമാവുന്നു. പദ്ധതികളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മെയ് 18നു രാവിലെ 10ന് തൈക്കാട് ഗാന്ധി സ്മാരക നിധി ഓഡിറ്റോറിയത്തിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. കേരളാ യൂത്ത് ലീഡർഷിപ്പ് അക്കദമി മാനേജിംഗ് ഡയറക്ടർ വിഷയ അവതരണം നടത്തും. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, വികാലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൻ ജയാഡാലി എം.വി., സുരക്ഷാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷെറിൻ എം.എസ്., വാർഡ് കൗൺസിലർ മാധവദാസ് എന്നിവർ പങ്കെടുക്കും.

Related posts

വ​ർ​ഷ​കാ​ല സ​മ്മേ​ള​നം: ജൂ​ലൈ 17ന് ​സ​ർ​വ​ക​ക്ഷി യോ​ഗം

Aswathi Kottiyoor

തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ, നാഷണൽ പോപ്പുലേഷൻ എജുക്കേഷൻ* *പ്രോജക്ടിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടി.

Aswathi Kottiyoor

ജനന നിയന്ത്രണം ഒഴിവാക്കി ചൈന

Aswathi Kottiyoor
WordPress Image Lightbox