21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കൊട്ടിയൂരിൽ പെരുമാളിന് നെയ്യഭിഷേകം
Kerala

കൊട്ടിയൂരിൽ പെരുമാളിന് നെയ്യഭിഷേകം

കൊട്ടിയൂർ ഉത്സവത്തിന് തുടക്കംകുറിച്ച് പെരുമാളിന് ഞായറാഴ്ച അർധരാത്രിയോടെ നെയ്യഭിഷേകം നടന്നു. വൈകീട്ട് വയനാട്ടിലെ മുതിരേരി ശിവക്ഷേത്രത്തിൽനിന്നുള്ള വാൾ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചു. മാവോവാദി സാന്നിധ്യമേഖലകളായതിനാൽ പോലീസ് സുരക്ഷയിലായിരുന്നു വാൾവരവ് നടന്നത്. സന്ധ്യയോടെ മുതിരേരി വാളുമായി മൂഴിയോട് ഇല്ലത്ത് സുരേഷ് നമ്പൂതിരി ഇക്കരെ കൊട്ടിയൂരിലെത്തിച്ചേർന്നു. വാൾ ഇക്കരെ ക്ഷേത്രത്തിലെ ബലിബിംബങ്ങൾക്കൊപ്പം പ്രതിഷ്ഠിച്ചു. ചോതിവിളക്ക് തെളിക്കുന്നതിനായി കുറ്റ്യാടിയിലെ ജാതിയൂർ മഠത്തിൽനിന്ന്‌ തേടൻ വാര്യർ ഓടയും തീയും കൊണ്ടുവന്നു. രാത്രിയോടെ ഓടയും മുളയുമായി സ്ഥാനികർ അക്കരെ പ്രവേശിച്ച് മൺതാലങ്ങളിൽ ചോതിവിളക്ക് തെളിച്ചു. ആദ്യം പടിഞ്ഞീറ്റ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ‘ചോതിപുണ്യാഹം’ നടത്തി. മണിത്തറയിൽ പ്രവേശിച്ച ബ്രാഹ്മണർ അഷ്ടബന്ധം നീക്കി പാത്തിവെച്ച് രാശി വിളിച്ചശേഷമായിരുന്നു നെയ്യാട്ടം. ജന്മസ്ഥാനികരായ വില്ലിപ്പാലൻ കുറുപ്പിന്റെയും തമ്മേങ്ങാടൻ നമ്പ്യാരുടെയും നെയ് ആദ്യമായി അഭിഷേകം ചെയ്തു.

Related posts

ഇ​ന്നു മ​ഴ കു​റ​യും, നാ​ളെ​യും മ​റ്റ​ന്നാ​ളും ക​ന​ത്ത മ​ഴ

Aswathi Kottiyoor

പത്തുവർഷം കഴിഞ്ഞവർ ആധാർ വിവരം പുതുക്കണം

Aswathi Kottiyoor

വീണ്ടും ഓൺലൈൻ വായ്പക്കെണി ; വായ്‌പ വാഗ്‌ദാനം നിരസിച്ചതിന്‌ മോർഫ്‌ ചെയ്‌ത ചിത്രം പ്രചരിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox