26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മഴ തുടരും; സംസ്ഥാനത്തെ നാല് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്
Kerala

മഴ തുടരും; സംസ്ഥാനത്തെ നാല് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശമിച്ച സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്. വെള്ളിയാഴ്ച വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്.

അതേസമയം, തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ മാസം 27 മുതലായിരിക്കും സംസ്ഥാനത്ത് കാലവര്‍ഷം എത്തുകയെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Related posts

കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

Aswathi Kottiyoor

കൈവശഭൂമി വനഭൂമിയായി ഏറ്റെടുക്കൽ: നിയമഭേദഗതി സഭയിൽ എത്തില്ല.*

Aswathi Kottiyoor

തുണി, ചെരിപ്പ് ജിഎസ്ടി വർധന മരവിപ്പിക്കാൻ സാധ്യത.

Aswathi Kottiyoor
WordPress Image Lightbox